ഗവേഷണ പഠനത്തിന് മയ്യഴിക്കാരന് യു.എസ്.സ്‌കോളർഷിപ്പ്

ഗവേഷണ പഠനത്തിന് മയ്യഴിക്കാരന് യു.എസ്.സ്‌കോളർഷിപ്പ്

മാഹി: ശാസ്ത്ര ലോകത്തെ ഗവേഷണ പഠനത്തിന് മയ്യഴിക്കാരന് യു.എസ്.സ്‌കോളർഷിപ്പ്. ആസ്‌ട്രോ ഫിസിക്‌സിൽ നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠന ഗവേഷണങ്ങൾക്കാണ് മയ്യഴി സ്വദേശിയായ ചിൻമയ് പാലക്ക് രണ്ട് കോടിയിലേറെ രൂപയുടെ സ്‌കോളർഷിപ്പോടുകൂടി് യു.എസ്.എ.യിലെ പെനൻസിൽവാനിയ ജൂണി യാട്ടാ കോളജിൽ പ്രവേശനം ലഭിച്ചത്. ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥിയാണ് പള്ളൂർ കോയ്യോട്ട് തെരുവിലെ ചിൻമയ് പാല. പത്താംതരം വരെ മാഹി കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. ആസ്‌ട്രോണമി, ഗ്രാവിറ്റേഷണൽ വെയ്‌വ്, കുസാറ്റ് അപ്ലൈയ്ഡ് ഓപ്റ്റിക്‌സ് ലാബ് എന്നിവിടങ്ങളിലായിരുന്നു ഇന്റേണൽഷിപ്പ്. പാല ചാവറ പബ്ലിക് സ്‌കൂളിൽ പ്ലസ്ടുവിന്പഠിക്കുമ്പോഴാണ് യങ്ങ് സയിന്റിസ്റ്റ് ജേർണലിൽ പ്രബന്ധങ്ങൾ എഴുതിത്തുടങ്ങിയത്. ചിൻമയ് കണ്ടെത്തിയ മൂന്ന് ഉൽക്കകളെ നാസ അംഗീകരിക്കുകയുണ്ടായി. യു.എസ്.എ.യിലെ യേൽ യൂണിവേർസിറ്റിയുടെ സമ്മർ പ്രോഗ്രാമിൽ പങ്കാളിയായിരുന്നു. നാല് വർഷത്തേക്കാണ് സ്‌കോളർഷിപ്പ്. കനറാ ബാങ്ക് അസി. മാനേജർ ഷിബു പാലയുടേയും, പളളൂർ വി.എൻ.പി.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക പ്രസീന വടക്കന്റേയും മകനാണ് ചിൻമയ് പാല.

Share

Leave a Reply

Your email address will not be published. Required fields are marked *