ഫോസ ഫുട്‌ബോൾ കൂട്ടായ്മ 9ന്

കോഴിക്കോട്: ഫാറൂഖ് കോളേജിന്റെ ഫുട്‌ബോൾ കളിക്കാരുടെ കൂട്ടായ്മയായ ഫോസ ഫുട്‌ബോളിന്റെ പ്രഥമ കൂട്ടായ്മ 9ന് ഞായർ കാലത്ത് 9.30ന് ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടി ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ എം.നസീർ ഉൽഘാടനം ചെയ്യും. പഴയകാല ഫുട്‌ബോൾ താരങ്ങളായ സേതുമാധവൻ, പ്രേം നാഥ് ഫിലിപ്പ്, യു.ശറഫലി, കോഴിക്കോട് സർവ്വകലാശാല ഫുട്‌ബോൾ കോച്ചായിരുന്ന സി.പിഎം. ഉസ്മാൻ കോയ എന്നിവർ മുഖ്യാതിഥികളായിരിക്കും. കോളേജ് മാനേജ്‌മെന്റ് പ്രതിനിധി സി.പി.കുഞ്ഞി മുഹമ്മദ്, ഫോസ പ്രസിഡണ്ട് കെ.കുഞ്ഞലവി ആശംസ നേരും. തുടർന്നു നടക്കുന്ന സെമിനാറിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈൻ, സ്‌പോർട്‌സ് ലേഖകൻ കമാൽ വരദൂർ എന്നിവർ പങ്കെടുക്കും. വേലായുധൻ മെമ്മോറിയൽ ഫുട്‌ബോൾ ഐക്കൺ ഓഫ് ദി ഇയർ അവാർഡ് കെ.പി.സമീഹിന് സമ്മാനിക്കും. കോളേജിലെ മുഴുവൻ അധ്യാപകരെയും ചടങ്ങിൽ ആദരിക്കും.
നിലവിലെ സർവ്വകലാശാല ചാമ്പ്യൻമാരായ ഫാറൂഖ് കോളേജ് ടീമും, മുൻ കളിക്കാരുടെ ടീമും തമ്മിൽ ഫുട്‌ബോൾ മൽസരം നടക്കും. ബന്ധപ്പെടേണ്ട നമ്പർ 7593970960. വാർത്താ സമ്മേളനത്തിൽ നാസർ ഫറോക്ക്, അഷ്‌റഫ്. കെ, സി.സേതുമാധവൻ, ഷെഫീക്ക്. കെ.വി പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *