കോഴിക്കോട്; കിക്ക് ബോക്‌സിങ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന അയാകൊ
സിൽവർ ജൂബിലി നാഷണൽ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ ചാമ്പ്യന്മാരായതായി പ്രസിഡണ്ട് സി.പി.ഗോപകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 49 മൽസരാർത്ഥികളും, 12 ഒഫീഷ്യൽസും അടങ്ങിയ ടീമാണ് കേരളത്തിനെ പ്രതിനിധീകരിച്ചത്. ഫൈറ്റ് 43, മ്യൂസിക്കൽ ഫോം 4, ഗോൾഡ് 9, സിൽവർ 23, വെങ്കലം 15 എന്നിങ്ങനെയാണ് മെഡൽ നില. ഷാഹുൽ ഹമീദാണ് ടീം കോച്ച്, രജ്ഞിത്ത് അസിസ്റ്റന്റ് കോച്ച്, സോജൻ ടീം മാനേജർ, സഞ്ജു അസിസ്റ്റന്റ്, റിനു ഫ്രാങ്ക്‌ളിൻ ടീം ക്യാപ്റ്റൻ, റസാഖ് അഹമ്മദ്, ശ്രിബിൻ, ആൽബിൻ, സാമുവൽ ഒഫീഷ്യൽസ്, മുജീബ് റഹ്മാൻ, വില്യം സാമുവൽ എന്നിവരാണ് കേരള ടീമിന് നേതൃത്വം നൽകിയത്. കിക്ക് ബോക്‌സിങ് അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി വില്ല്യം സാംസൺ, അജയകുമാർ.വി. പുല്ലാളൂർ, അജിത്ത് കുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.