ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റിനു പ്രവാസി സംഘടനയുടെ ധനസഹായം

ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റിനു പ്രവാസി സംഘടനയുടെ ധനസഹായം

തിരുവനന്തപുരം: വള്ളക്കടവ് സി.എച്ച് മുഹമ്മദ് കോയ ഹയർ സെക്കണ്ടറി സ്‌കൂളിൽ രൂപീകരിച്ച ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യാ പ്രഖ്യാപിച്ച സഹായ ധനത്തിന്റെ ആദ്യഗഡുവായ ഇരുപത്തയ്യായ്യിരം രൂപ ഇന്നലെ രാവിലെ സ്‌കൂൾ അങ്കണത്തിൽ വച്ച് കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റിനായി തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ലീഡർ ആസിഫിനെ ഏല്പിച്ചു. ഹെഡ് മിസ്ട്രസ് സജീലാബീവി, അദ്ധ്യാപക പ്രതിനിധി സുനിതാ ടീച്ചർ , എ.ഐ. വൈ എഫ് തിരുവനന്തപുരം മണ്ഡലം സെക്രട്ടറി അനീഷ് എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ ലീഡർ അഫ്‌സാന സ്വാഗതവും സുജാ ടീച്ചർ നന്ദിയും പറഞ്ഞു. ദുരിതങ്ങൾ നൽകുന്ന മഹാ വിപത്തുകളെ നേരിടാനും സുരക്ഷ നൽകാനും വ്യാപക നാശനഷ്ടങ്ങളിൽ നിന്നും രക്ഷപ്പെടാനും റെസ്‌ക്രോസ് നടത്തുന്ന സേവനം വിലപ്പെട്ടതാണെന്നും അടുത്ത തലമുറയ്ക്ക് പ്രചോദനമേകുന്ന ജൂനിയർ റെഡ് ക്രോസ് രാജ്യത്തിന് അഭിമാനമാണെന്നും പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *