‘മേരി മിഠി മേരാ ദേശ്’  കാലിക്കറ്റ് ഗേൾസ് എച്ച് എസ് എസ് സ്വാതന്ത്ര്യ ദിനമാചരിച്ചു

‘മേരി മിഠി മേരാ ദേശ്’ കാലിക്കറ്റ് ഗേൾസ് എച്ച് എസ് എസ് സ്വാതന്ത്ര്യ ദിനമാചരിച്ചു

കോഴിക്കോട്: എല്ലാ ഭാരതീയരും എഴുപത്തി ഏഴാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്ന വേളയിൽ കാലിക്കറ്റ് ഗേൾസ് എൻ എസ് എസ് വളണ്ടിയർമാർ ‘മേരി മിഠി മേരാ ദേശ്’ എന്ന പേരിൽ ഭൂമിക്ക് വന്ദനം വീരർക്ക് അഭിവാദനം എന്ന സന്ദേശം നൽകികൊണ്ട് ദത്തുഗ്രാമമായ മുഖദാറിൽ എഴുപത്തിഅഞ്ചോളം വൃക്ഷതൈ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ നിർവഹിച്ചു പരിപാടിക്ക് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ അബ്ദു. എം അധ്യക്ഷ സ്ഥാനം വഹിച്ചു. കാലിക്കറ്റ് ഗേൾസ് എൻഎസ്എസ് ഓഫീസർ ഷഹീന ഇ.കെ, കണ്ണംപറമ്പ് ജുമാ മസ്ജിദ് സെക്രട്ടറി സക്കീർ, പരിസ്ഥിതി പ്രവർത്തകൻ അബദുൽ കലാം ആസാദ് പി.എ, പി ടി എ പ്രതിനിധി ഇസ്ഹാഖ് കെ വി, വൈസ് പ്രസിഡണ്ട് നസീമ കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് വളണ്ടിയർ ലീഡർമാരായ ആമിന അഫ്ര, അൻസിറ ഫാത്തിമ എന്നിവർ സ്വാഗതം പറയുകയും നന്ദി രേഖപെടുത്തുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *