സ്റ്റാർട്ടപ്പ് വീക്ക് പൂനൂർ 23 മുതൽ 29വരെ

കോഴിക്കോട്: പൂനൂർ സ്റ്റാർട്ടപ്പ് വീക്ക് 23 മുതൽ 29വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൂനൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന സംരംഭകരുടെ കൂട്ടായ്മയായ ബോണ്ട് മൂവ്‌മെന്റ്‌സിന്റെ കീഴിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വീക്ക് ടൗൺബുക്ക് മീഡിയ സംരംഭവുമായി സഹകരിച്ചാണ് വീക്ക് സംഘടിപ്പിക്കുന്നത്. പൂനൂർ സ്റ്റാർട്ടപ്പ് ഹൗസ് ലോഞ്ചിംഗ്, സ്റ്റാർട്ടപ്പ് സോക്കർ ടൂർണ്ണമെന്റ്, ഇൻവെസ്റ്റർ മീറ്റ്, സ്റ്റാർട്ടപ്പ് സമ്മിറ്റ് എന്നിവയാണ് പ്രധാന പരിപാടികൾ. നാൽപ്പതോളം സംരംഭങ്ങൾ സ്റ്റാർട്ടപ്പ് വീക്കിൽ പങ്കെടുക്കും.
അശ്ഹാദ്.സികെ. വൈസ് പ്രസിഡണ്ട് ബോണ്ട് മൂവ്‌മെന്റ്, ഡാൽമിൻ.പി.എച്ച് (മീഡിയ സെക്രട്ടറി ടൗൺ ബുക്ക്), ഫാത്തിമ ഷെറിൻ.വി.കെ എന്റർ പ്രണർ സ്റ്റാർട്ടപ്പ് ഹൗസ്, നൗഫൽ.വി എന്നിവർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *