സ്വാതന്ത്ര്യ സമര സേനാനികളായ കുടുബാംഗങ്ങളെ ആദരിച്ചു

സ്വാതന്ത്ര്യ സമര സേനാനികളായ കുടുബാംഗങ്ങളെ ആദരിച്ചു

എരഞ്ഞോളി: ഗ്രാമപഞ്ചായത്ത് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികളായ കുടുബാംഗങ്ങളെ ആദരിച്ചു.വങ്കണച്ചാൽ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഹാളിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.പി.ശ്രീധരൻ, എ.കെ.രമ്യ എന്നിവർ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു .വൈസ് പ്രസിഡണ്ട് പി.വിജു, വി.എം.ഷീജ,എം.ബാലൻ, സുശീൽ ചന്ദ്രോത്ത്,ഡോ: ആർ.എൽ.സംഗീത, കെ.ഷാജി എന്നിവർ സംസാരിച്ചു. കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ, സ്വാതന്ത്ര്യ സമര പെൻഷൻ സ്വയം വേണ്ടെന്നു വച്ച പി.വി.കുഞ്ഞിരാമൻ മുതൽ ഗ്രാമ പഞ്ചായത്തിലെ 19 പേരെയാണ് ചടങ്ങിൽ ആദരിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *