വിളയിൽ ഫസീല മാപ്പിളപ്പാട്ടിൽ അനശ്വരയായി വിരാജിക്കും ഫൈസൽ എളേറ്റിൽ

വിളയിൽ ഫസീല മാപ്പിളപ്പാട്ടിൽ അനശ്വരയായി വിരാജിക്കും ഫൈസൽ എളേറ്റിൽ

കോഴിക്കോട്: ഇശൽ റാണി വിളയിൽ ഫസീലയും, അവരുടെ ഗാനങ്ങളും മലയാളികൾ എക്കാലത്തും നെഞ്ചേറ്റുമെന്ന് ഫൈസൽ എളേറ്റിൽ പറഞ്ഞു. ഇശൽ റാണി വിളയിൽ ഫസീല അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാപ്പിളപ്പാട്ടിൽ പുതുമ കണ്ടെത്തുകയും, സദസിനനുയോജ്യമായ വിധം അവർ പാട്ടുകൾ പാടുകയും ചെയ്തു. അറബി അക്ഷരങ്ങൾ കൃത്യമായി ഉച്ചരിക്കുന്ന രീതിയും മാപ്പിളപ്പാട്ടിനെ പാട്ടാക്കുന്നത് ഈണത്തിൽ കൊടുക്കുന്ന ഫീലിംങ്‌സും അവർ ഗാനാലാപനത്തിൽ സന്നിവേശിപ്പിച്ചു. ഇന്ന് വരികൾക്കപ്പുറം ശ്രോതാക്കളുടെ ശ്രദ്ധ തിരിക്കാൻ ഗായകർ ശ്രമിക്കുന്ന കാലത്ത് അവർ പാട്ടിലാണ് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചത്. സ്വഭാവ മഹിമ, പരിശുദ്ധി ഉയർത്തിപ്പിടിക്കുകയും ചെയ്ത വിളയിൽ ഫസീല മാപ്പിളപ്പാട്ട് രംഗത്ത് അനശ്വരയായി വിരാജിക്കുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.യു അലി അധ്യക്ഷത വഹിച്ചു. ഷമീർ ചെറുവാണി, അഷ്‌റഫ്, ബാപ്പു വാവാട്, ബാപ്പു വെള്ളിപ്പറമ്പ്, അഡ്വ.പി.കുൽസു, ഡോ. കെ.കുഞ്ഞാലി, ആർ.ജയന്ത് കുമാർ, കെ.സലാം,പ്രകാശ് പൊതായ എന്നിവർ സംസാരിച്ചു. എം.പി.ഇമ്പിച്ചഹമ്മദ് അനുശോചന പ്രമേയമവതരിപ്പിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *