ജെ.കെ.സ്മാരക ട്രസ്റ്റ് 15-ാം വാർഷികാഘോഷവും പുരസ്‌കാര സമർപ്പണവും

കോഴിക്കോട്: പ്രയാസകരമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടി ജീവിത വിജയം നേടിയ
വ്യക്തിത്വമാണ് ജെ.കെ.സ്മാരക ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി കെ.ടി.വാസുദേവനെന്നും, വളർത്തി വലുതാക്കിയ മാതാപിതാക്കളെ സ്മരിക്കാൻ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം മാതൃകാപരമാണെന്നും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. പലരും ഭൂതകാലം മറന്നു പോകുമ്പോൾ, കൂടെ ജോലിചെയ്തവരെ ഓർക്കുകയും, അവർക്ക് കൈതാങ്ങ് നൽകുകയും ചെയ്യുന്നത് പുണ്യ പ്രവർത്തിയാണ്. എന്ത് കിട്ടിയാലും ആർത്തിമാറാത്ത ഇക്കാലത്ത് തന്റെ വരുമാനത്തിൽ നിന്ന് ഒരു ഭാഗം ജീവകാരുണ്യ-ആതുര-വിദ്യാഭ്യാസ രംഗത്തിന് മാറ്റിവെക്കുന്നതിലൂടെ ഉയർത്തിപ്പിടിക്കുന്ന സാമൂഹിക പ്രതിബദ്ധത ഏവർക്കും അനുകരണീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജാനു-കുനിച്ചെക്കൻ സ്മാരക ട്രസ്റ്റിന്റെ (ജെ.കെ.ട്രസ്റ്റ്) 15-ാം വാർഷികാഘോഷവാർഷികാഘോഷവും പുരസ്‌കാര സമർപ്പണവും
ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി.ശ്രീധരനുണ്ണി, ഡോ.പിയൂഷ് നമ്പൂതിരിപ്പാട് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ടി.പി.സി വളയന്നൂരിന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനം കവി പി.പി.ശ്രീധരനുണ്ണി ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ പ്രസിഡണ്ട് എം.വി.കുഞ്ഞാമുവിന് നൽകി പ്രകാശനം ചെയ്തു. കെ.ടി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സിഡബ്ല്യുഎം എസിലെ മുതിർന്ന സഹ പ്രവർത്തകരെ വാർഡ് കൗൺസിലർ വി.പി.മനോജ് ആദരിച്ചു. എൻ.സി.പി.ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.വിജയൻ സഹായധനം വിതരണം ചെയ്തു. കെ.ബാലൻ നായർ കൺവീനർ പുത്തൂർ ക്ഷേത്ര സമിതി, പി.സിദ്ധാർത്ഥൻ ആശംസകൾ നേർന്നു. ജെ.കെ.ട്രസ്റ്റ് ജന.സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും, രാജൻ പുഴവക്കത്ത് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *