മാലിന്യ നിർമ്മാർജ്ജനം ഫലപ്രദമാകാൻ റെസിഡന്റ്‌സ്  അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം  ഊർജജിതമാക്കണം

മാലിന്യ നിർമ്മാർജ്ജനം ഫലപ്രദമാകാൻ റെസിഡന്റ്‌സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം ഊർജജിതമാക്കണം

കോഴിക്കോട്: കോർപ്പറേഷന്റെ മാലിന്യ നിർമ്മാർജ്ജന പരിപാടികൾ ഫലപ്രദമായി നടപ്പാക്കാൻ റെസിഡന്റ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം ഊർജ്ജിതമാക്കണമെന്ന് റെസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ ഓഫ് കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം കോർപ്പറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. വീടുകളിൽ നിന്നുളള ജൈവ-ഖര മാലിന്യ ശേഖരണം വിജയിപ്പിക്കാനും പരിസര മലിനീകരണത്തിന് അറുതി വരുത്താനും റെസിഡന്റ് അസോസിയേഷനുകൾ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ബോധവൽക്കരണ പരിപാടികൾക്ക് കോർപ്പറേഷൻ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസഡണ്ട് കെ.പി.ജനാർദ്ദനൻ, അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.ബീരാൻ, അഡ്വ.കെ.എം.കാദിരി, പി.കെ.ശശിധരൻ, അഡ്വ.എ.കെ.ജയകുമാർ, എ.രാജൻ, പി.വി.അബ്ദുൽ അസീസ്, കെ.വി.കെ.ഉണ്ണി, എം.പി.രാമകൃഷ്ണൻ, കെ.സത്യ.നാഥൻ, കെ.നിത്യാനന്ദൻ, സി.കെ.സുഘാകരൻ, ടി.എം.ബാലകൃഷ്ണൻ, കെ.വി. ഷാബു എന്നിവർ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *