നെടുങ്ങാടി ബാങ്ക് ഓഹരിയുടമകൾ പ്രക്ഷോഭം നടത്തും

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ 2003ൽ ലയിച്ച നെടുങ്ങാടി ബാങ്കിന്റെ ഓഹരിയുടമകൾ തങ്ങളുടെ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് നെടുങ്ങാടി ബാങ്ക് ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2003ൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നെടുങ്ങാടി ബാങ്ക് ലയിപ്പിക്കുമ്പോൾ 13 വർഷത്തിന് ശേഷം നെടുങ്ങാടി ബാങ്കിന്റെ ബാധ്യതകൾ കേന്ദ്ര സർക്കാരിന്റെയും റിസർവ്വ് ബാങ്കിന്റെയും മേൽനോട്ടത്തിൽ പരിശോധിച്ച് മിച്ചം വരുന്ന തുക ഓഹരിയുടമകൾക്ക് ആനുപാതികമായി നൽകുമെന്നായിരുന്നു അന്നത്തെ പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതർ ലയന എഗ്രിമെന്റിലൂടെ ഉറപ്പ് നൽകിയത്. എന്നാൽ മറ്റാരോടും അന്വേഷിക്കാതെ 2012ൽ പിഎൻബി മാനേജ്‌മെന്റ് തന്നെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്തി ഓഹരിയുടമകൾക്ക് നൽകാൻ അധിക തുകയില്ലെന്ന് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. തങ്ങളുടെ ഓഹരി മൂലധനം തിരികെ ലഭിക്കാനായി കേന്ദ്ര മന്ത്രി തലത്തിലും, പിഎൻബി അധികാരികൾക്കും നിരവധി തവണ നിവേദനം നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി കെ.എം.ശ്രീധരനും, വൈസ് പ്രസിഡണ്ട് ഇളയിടത്ത് വേണുഗോപാലും പറഞ്ഞു. 3400ഓളം ഓഹരിയുടമകൾക്കായി 10 കോടി 2 ലക്ഷം രൂപയാണ് പി.എൻ.ബി നൽകാനുള്ളത്.
നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തതോടുകൂടിയാണ് തെക്കെ ഇന്ത്യയിൽ പിഎൻബിക്ക് വലിയ വളർച്ച ഉണ്ടായത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് പിഎൻബിക്ക് കിട്ടിയത്. 13 സംഥലങ്ങളിലാണ് നെടുങ്ങാടി ബാങ്കിന് സ്വന്തം കെട്ടിടമുണ്ടായിരുന്നത്. ഇത്രയധികം നേട്ടങ്ങൾ പിഎൻബിക്ക് ലഭിച്ചിട്ടും ഓഹരിയുടമകളോട് പിഎൻബി നീതി കാണിച്ചില്ല. കോഴിക്കോട്ടെ ആസ്ഥാന മന്ദിരത്തിന്റെ രണ്ട് നിലകൾ വിൽക്കുന്നതിലൂടെ പഴയ നെടുങ്ങാടി ബാങ്കിന്റെ മറ്റ് സ്വത്ത് വകകളും വിറ്റ് തുലക്കും. അതിന്റെ ആദ്യപടിയാണ് കോഴിക്കോട്ടെ വിൽപ്പനയെന്നവർ കുറ്റപ്പെടുത്തി. തങ്ങൾ നെടുങ്ങാടി ബാങ്കിന്റെ ഷെയറെടുത്ത
ത്് സ്വത്ത് വിറ്റിട്ടും വീട്ടിലുണ്ടായിരുന്ന ആഭരണം വിറ്റുമാണ്. മൂലധനം തിരിച്ചു തരാൻ തയ്യാറായില്ലെങ്കിൽ ശതാബ്ദി ഭവനുമുമ്പിൽ നിരാഹാര സമരമടക്കമുള്ള സമരം സംഘടിപ്പിക്കും. ജന.സെക്രട്ടറി കെ.എം.ശശിധരൻ, ജോയന്റ് സെക്രട്ടറി പി.കെ.ലക്ഷ്മി ദാസ്, കമ്മറ്റിയംഗം കെ.സി.മോഹൻദാസ് എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *