വേറിട്ട വള്ളംകളി കാഴ്ചയുമായി അരൽ ഡൈറ്റ്

വേറിട്ട വള്ളംകളി കാഴ്ചയുമായി അരൽ ഡൈറ്റ്

ആലപ്പുഴ: പുന്നമടക്കാലയലിലെ വള്ളംകളി ആവേശത്തിന് മാറ്റുകൂട്ടാൻ തെങ്ങോളം ഉയരത്തിൽ സീറ്റുറപ്പിച്ച് കാണികളും. കായലയോരത്തെ തെങ്ങിൻ മുകളിൽ കസേരയിട്ടിരുന്ന് വള്ളംകളി ആസ്വദിക്കാൻ അവസരമൊരുക്കിയത് ഫെവികോൾ നിർമാതാക്കളായ പിഡിലൈറ്റിന്റെ ഉപസ്ഥാപനമായ അരൽഡൈറ്റാണ്. തെങ്ങിൻ മുകളിൽ ഉറപ്പിച്ച കസേര ഒരുക്കിയാണ് കാണികൾക്ക് എല്ലാവിധ സുരക്ഷാ മുൻകരുതലുകളൊടെയും വള്ളംകളിയുടെ വേറിട്ട ആകാശക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. കായലോരത്തെ ആൾത്തിരക്കിൽ ഒറ്റ നോട്ടത്തിൽ മാത്രം കണ്ണിൽപ്പെടുന്ന ആവേശം നിറഞ്ഞ മത്സര മുഹൂർത്തങ്ങൾ ഒരു തടസ്സവുമില്ലാതെ തെങ്ങിൻ മുകളിലിരുന്ന് കാണാം. ഈ കസേരയിൽ ഇരുന്നാൽ വള്ളംകളി മത്സരം നടക്കുന്ന 1.7 കിലോമീറ്റർ കായൽ ദൂരം വ്യക്തമായി കാണാമെന്നതാണ് സവിശേഷത. തെങ്ങിൽ ശരിയായി ഉറപ്പിച്ച കേസരയിൽ കാണികൾക്ക് ധൈര്യം പകരാൻ സീറ്റ് ബെൽറ്റും ഉണ്ട്. ഈ വേറിട്ട കാഴ്ചാ സൗകര്യത്തിനൊപ്പം വള്ളംകളി ആസ്വദിക്കാനെത്തിയ കാണികൾക്ക് അരൽഡൈറ്റ് ഭക്ഷണവും പാനീയങ്ങളു വിതരണം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *