നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യണം ബി എം എസ്

നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യണം ബി എം എസ്

കലക്ട്രേറ്റിനു മുന്നിൽ ഏകദിന ഉപവാസം 18ന്

കോഴിക്കോട്:സംസ്ഥാനത്തെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും അംശാദായം അടച്ച് 60 വയസ്സ് പൂർത്തിയായി പെൻഷൻ കൈപറ്റുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരത്തിൽപരം തൊഴിലാളികൾക്ക് 2022 ഡിസംബർ മാസം മുതലുള്ള പെൻഷൻ കുടിശ്ശികയാണ്. എല്ലാ മൂന്ന് മാസം കൂടുമ്പോഴും കൃത്യമായി പെൻഷൻ ലഭിച്ച് കൊണ്ടിരിക്കുന്ന തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. അറുപത് വയസ്സ് വരെ ക്ഷേമബോർഡിൽ 50 രൂപ പ്രകാരം അംശാദായം അടച്ച് ബോർഡിൽ നിന്നും റിട്ടയർമെന്റായ തൊഴിലാളികൾക്ക് അവർ ബോർഡിൽ അടച്ച വിഹിതവും അവകാശപ്പെട്ട പെൻഷനും നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ബോർഡിൽ നിന്നും നൽകുന്ന വിവാഹം, പ്രസവ ധനസഹായം നിലച്ചിട്ട് മൂന്ന് വർഷത്തിലധികമായി. മരണാന്തരം, ചികിത്സാ ധന സഹായങ്ങൾ ഒരു വർഷത്തിലധികമായി കുടിശ്ശികയാണ്.
നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണംചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ പ്രദേശ് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (ബിഎംഎസ്)ന്റെ നേതൃത്വത്തിൽ 18ന്(വെള്ളി) ജില്ലാ കലക്ട്രേറ്റിന് മുന്നിൽ ഏകദിന ഉപവാസ സമരം നടത്തും. സമരം ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഇ.ദിവാകരൻ ഉദ്ഘാടനം ചെയ്യും.
Share

Leave a Reply

Your email address will not be published. Required fields are marked *