ഒഴുകി നടക്കുന്ന ടൈം ബോംബ്  നിർവീര്യമാക്കി

ഒഴുകി നടക്കുന്ന ടൈം ബോംബ് നിർവീര്യമാക്കി

യെമൻ: ചെങ്കടലിൽ ഒഴുകി നടക്കുന്ന ടൈം ബോംബ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഓയിൽ ടാങ്കർ കപ്പലിൽ നിന്നും 18 ദിവസത്തെ പ്രയത്‌ന ഫലമായി വിജയകരമായി ഇന്ധനം ഒഴിവാക്കിയെന്ന് യുഎൻ. അതിസാഹസികമായാണ് ഇന്ധനം ഒഴിവാക്കിയതെന്ന് ജർമൻ വിദേശകാര്യമന്ത്രി അന്നാലെനാ ബേർബോക്കും വ്യക്തമാക്കി. 2015ലാണ് എഫ്എസ്ഒ സേഫർ എന്ന ഒരു ബില്ല്യൻ ബാരൽ
ഓയിലുള്ള കപ്പൽ ഉപേക്ഷിച്ചത്. വലിയ തോതിൽ കടലിൽ എണ്ണ ചോർച്ചയ്ക്ക് കപ്പൽ തകർന്നാൽ സാധ്യതയുണ്ടാകുമെന്ന നിരീക്ഷണത്തിലാണ് കപ്പലിൽ നിന്ന് ഓയിൽ വിദഗ്ധമായി മാറ്റിയത്. വലിയൊരു പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാനായി എന്നാണ് നടപടിയെ യു എൻ നിരീക്ഷിക്കുന്നത്. 120 മില്യൺ ഡോളറാണ് ഷിപ്പിലെ ഓയിൽ മറ്റൊരു ടാങ്കർ ഷിപ്പിലേക്ക് മാറ്റാനായി യു എൻ സമാഹരിച്ചിരുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *