തൃശൂർ: സത്യപ്രതിജ്ഞ ചെയ്തയുടൻ രാജിവെച്ച് പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ്. വർഗീയ കൂട്ടുകെട്ടിനില്ലെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവായ വിമല സേതുരാമനാണ് പാർട്ടി നിർദേശം അനുസരിച്ച് രാജിവെച്ചത്. തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ വോട്ടുകൾ വിമലയ്ക്ക് ലഭിച്ചിരുന്നു.
14 അംഗ ഭരണസമിതിയിൽ ഏഴ് വോട്ടുകളാണ് വിമലയ്ക്ക് ലഭിച്ചത്. ഇതിൽ രണ്ട് വോട്ട് എസ്ഡിപിഐയുടേത് ആയിരുന്നു. സ്വതന്ത്രസ്ഥാനാർത്ഥിയായി വിജയിച്ചയാളുടേത് ഉൾപ്പെടെ ആറ് വോട്ടുകൾ എൽഡിഎഫിനും ലഭിച്ചു. ബിജെപി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
മുൻ പ്രസിഡന്റ് സിന്ധു കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് സ്വതന്ത്രയായി നിന്ന് വിജയിച്ച സിന്ധു എൽഡിഎഫിനൊപ്പം ചേർന്ന് പ്രസിഡന്റായി. ഇതിനെതിരെ വിമല സേതുരാമൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും സിന്ധു അയോഗ്യയാക്കപ്പെടുകയും ചെയ്തു. വിധിക്കെതിരെ സിന്ധു ഹൈക്കോടതിയെ സമീച്ചെങ്കിലും ഫലമുണ്ടായില്ല.
Courtesy: Reporter Tv