വര്‍ഗീയ പ്രത്യയ ശാസ്ത്രങ്ങളോട് ക്വിറ്റ് ഇന്ത്യ എന്ന നിലപാട് സ്വീകരിക്കണം: ഹമീദ് ചേന്ദമംഗല്ലൂര്‍

വര്‍ഗീയ പ്രത്യയ ശാസ്ത്രങ്ങളോട് ക്വിറ്റ് ഇന്ത്യ എന്ന നിലപാട് സ്വീകരിക്കണം: ഹമീദ് ചേന്ദമംഗല്ലൂര്‍

കോഴിക്കോട്: വര്‍ഗീയ പ്രത്യയ ശാസ്ത്രങ്ങളോട് ക്വിറ്റ് ഇന്ത്യ എന്ന നിലപാട് സ്വീകരിക്കണം ഇന്ത്യന്‍ സ്വാതന്ത്ര സമരം നയിച്ച സോഷ്യലിസ്റ്റു നേതാക്കളും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും ഏറ്റെടുത്ത 1942 ആഗസ്റ്റ് ഒന്‍പത് ക്വിറ്റ് ഇന്ത്യ വിപ്ലവത്തിന്റെ സ്മരണ പുതുക്കുന്ന ദിനത്തില്‍ രാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വര്‍ഗീയതയും പുതിയ കോളോണലിസവുമാണെന്ന് ഹമീദ് ചേന്ദമംഗലൂര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വര്‍ഗീയത ആളിക്കത്തിക്കുന്നതു പോലെ സമ്പദ്ഘടനയിലെ എല്ലാ മേഖലകളിലും മൂലധന ശക്തികള്‍ പിടിമുറുക്കുകയാണെന്നും ഈ അവസ്ഥ മാറാന്‍ പുതിയ പോരാട്ടത്തിന് ക്വിറ്റ് ഇന്ത്യ ദിനം പ്രചോദനം ആകട്ടെ എന്നും യുവ ജനതാദള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘രാഷ്ട്രമാണ് വലുത് ബഹുസ്വരതയാണ് ഇന്ത്യ’ എന്ന മുദ്രാവാക്യമുയര്‍ത്തി വടകരയില്‍ സംഘടിപ്പിച്ച ജനപഥം സാക്ഷി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് പി. കിരണ്‍ജിത്ത് അധ്യക്ഷനായി. എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഭാസ്‌കരന്‍ ക്വിറ്റ് ഇന്ത്യ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി ഇ.പി ദാമോദരന്‍ മാസ്റ്റര്‍, സലീം മടവൂര്‍, എന്‍.കെ വത്സന്‍, യുവ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഭീഷ് ആദിയൂര്‍, എം.പി ശിവാനന്ദന്‍, എ.ടി ശ്രീധരന്‍, സി.പി രാജന്‍, എടയത്ത് ശ്രീധരന്‍, പി.പി രാജന്‍, എം.പി അജിത, വി.കെ സന്തോഷ് കുമാര്‍ രാകേഷ് കരിയാത്തന്‍ കാവ്, ബിനു കുന്ദമംഗലം, എന്‍.പി മഹേഷ് ബാബു, വിസ്മയ മുരളീധരന്‍, ദിയ ബിജു എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ കൃഷ്ണന്‍ സ്വാഗതവും എന്‍.പി മഹേഷ് ബാബു നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *