ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു

ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു

ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് യുവാവിന് പരുക്കേറ്റു. കണ്ണൂര്‍ സ്വദേശി നിധീഷിനാണ് പരുക്കേറ്റത്. ആലുവ റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. കോട്ടയത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്നു. ട്രെയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു നിധീഷ്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിധീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *