കോഴിക്കോട്: അസ ഡയഗ്നോസ്റ്റിക് സെന്ററിന്റെ ലോഗോ മേയർ ഡോ: ബീന ഫിലിപ്പ് കോർപ്പറേഷൻ കൗൺസിലർമാരായ അൽഫോൻസാ മാത്യു,അനുരാധ, സി പി സുലൈമാൻ , ഓട്ടോ ഡ്രൈവേഴ്സ് പ്രതിനിധികളായ മൻസൂർ, ഗഫൂർ പുതിയങ്ങാടി, സജീവ് കുമാർ, അസ ഡയഗ്നോസ്റ്റിക് സെൻറർ മാനേജിംഗ് പാർട്ണർ മജീദ് നെല്ലിക്ക ,മുഹമ്മദ് അസ്ലം കെ.പി, സി ഇ ഒ സഈം അബ്ദുള്ള , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജാവേദ് ഇസ്ലാം എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
ഒരേ സമയം ബ്രാന്റ് നെയിമായും ബ്രാന്റ് ഐക്കണായും ഉപയോഗിക്കാവുന്ന വിധമാണ് ഈ ഐഡന്റിറ്റി ഡിസൈൻ ചെയ്തിരിക്കുന്നത്.
ആരോഗ്യ- മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത ആശയങ്ങൾ ഉൾച്ചേർത്തതാണ് അസ എന്ന ടൈപോഗ്രഫിയെന്നതാണ് ഈ ഐഡന്റിറ്റിയുടെ സവിശേഷത. മൂലകങ്ങളുടെ മൈക്രോസ്കോപ്പിക് വ്യൂ അസയുടെ സൂക്ഷ്മതയെയും കൃത്യതയെയും സൂചിപ്പിക്കുമ്പോൾ ടെസ്റ്റ് ട്യൂബിൽ കണകങ്ങൾ കലർത്തുമ്പോഴുണ്ടാവുന്ന സസ്പെൻഷൻ സ്ഥാപനത്തിന്റെ ചലനാത്മകതയെയും സജീവതയെയും കുറിക്കാനുതകുന്നതാണ്. മസ്തിഷ്ക വികാസത്തിനനിവാര്യമായ ന്യൂറൽ നെറ്റ് വർക്ക്, ജന്തു ഘടനയുടെ മൂലഘടകങ്ങിലൊന്നായ ഡി.എൻ. എ എന്നിവയുടെ ചെറു പ്രതിബിംബം കൂടി ഒളിഞ്ഞു കിടപ്പുണ്ട് ഈ ലോഗോയിൽ.
സാമൂഹിക പ്രതിബദ്ധതയോടെ ജീവകാരുണ്യപ്രവർത്തനങ്ങളിലും അസ ഡയഗ്നോസ്റ്റിക് സെൻറർ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് ഈ മാസം 15 വരെ നീണ്ടു നിൽക്കുന്ന ഓട്ടോ ഡ്രൈവർമാർക്ക് വേണ്ടിയുള്ള സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തുന്നത്.