മൂന്ന് സെന്റിലെ വീടിന്റെ ടെറസിലും മുറ്റത്തുമായി കൃഷി ചെയ്ത് കോവയ്ക്കയും കദളി പഴവും ഉല്‍പ്പാദിപ്പിച്ച് മാതൃകയായ എം.എന്‍ രാജേശ്വരിയെ ദര്‍ശനം പ്രവര്‍ത്തകര്‍ അനുമോദിച്ചു. മേയര്‍ ഡോ.ബീനാ ഫിലിപ്പ് പൊന്നാട ചാര്‍ത്തുകയും കാര്‍ഷിക ഉപകരണങ്ങള്‍ കൈമാറിയും ഉദ്ഘാടനം ചെയ്തു. കൃഷി ചെയ്യാന്‍ കൂടുതല്‍ ഭൂമി വേണമെന്നില്ല എന്നതിനും എത്ര ചെറിയ സ്ഥലത്തും മനസ്സുണ്ടെങ്കില്‍ കൃഷി ചെയ്യാം എന്ന മാതൃക നഗര വാസികള്‍ക്ക് രാജേശ്വരി നല്‍കിയിരിക്കുകയാണെന്നും മേയര്‍ പറഞ്ഞു.
ടെറസില്‍ വിളഞ്ഞ കുമ്പളങ്ങ വില നല്കി വാങ്ങാനും മേയര്‍ മറന്നില്ല. 20ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.മോഹനന് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ ശാലിനി, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ സതീശന് കൊല്ലറയ്ക്കല്‍, ബാലവേദി മെന്റര്‍ പി. ജസലുദീന്‍, എം.കെ ശിവദാസ് എന്നിവര്‍ ആശംസ നേര്‍ന്നു. എം.എന്‍ രാജേശ്വരി മറുപടി പറഞ്ഞു. ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം.എ ജോണ്സണ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.കെ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.