വനിത ലോകകപ്പ്; നിലവിലെ ചാമ്പ്യന്‍മാരായ യുഎസ് പുറത്ത്, അട്ടിമറി വിജയവുമായി സ്വീഡന്‍

വനിത ലോകകപ്പ്; നിലവിലെ ചാമ്പ്യന്‍മാരായ യുഎസ് പുറത്ത്, അട്ടിമറി വിജയവുമായി സ്വീഡന്‍

മെല്‍ബണ്‍: ഫിഫ വനിത ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ യുഎസ് പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനോടാണ് യുഎസ് പരാജയപ്പെട്ടത്. ഇതോടെ സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. സഡന്‍ ഡെത്തിലൂടെയാണ് സ്വീഡന്‍ യുഎസ്സിനെ അട്ടിമറിച്ചത്

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയെങ്കിലും ഷൂട്ടൗട്ടിലും ഇരുടീമുകളും 3-3 എന്ന സ്‌കോറിന് സമനിലയില്‍ നിന്നു.

യുഎസ്സിന് വേണ്ടി ആന്‍ഡി സള്ളിവന്‍, ലിന്‍ഡ്സെ ഹൊറാന്‍, ക്രിസ്റ്റി മെവിസ് എന്നിവരും സ്വീഡനുവേണ്ടി ഫ്രിഡോളിന റോള്‍ഫോ, എലിന്‍ റൂബെന്‍സണ്‍, ഹന്ന ബെന്നിസണ്‍ എന്നിവരും ഗോള്‍ നേടി.

സഡന്‍ ഡെത്തില്‍ യുഎസ്സിന് വേണ്ടി അലീസ നേഹര്‍, മഗ്ദലെന എറിക്സണ്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഇതോടെ സ്‌കോര്‍ 4-4 ആയി. എന്നാല്‍ ഏഴാം കിക്കെടുത്ത യുഎസ്സിന്റെ കെല്ലി ഒ ഹാരയ്ക്ക് പിഴക്കുകയും പിന്നാലെ വന്ന ലിന ഗോള്‍നേടുകയും ചെയ്തതോടെ യുഎസ്സിനെ അട്ടിമറിച്ച് സ്വീഡന്‍ ക്വാര്‍ട്ടറിലേക്ക് കടന്നു.

വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് യുഎസ് സെമി ഫൈനലിന് മുമ്പ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്നത്.

മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി നെതര്‍ലന്‍ഡ്സും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നെതര്‍ലന്‍ഡ്സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. ടീമിനായി ജില്‍ റൂര്‍ഡ്, ലിനെത് ബീരെന്‍സ്റ്റെയ്ന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ് സ്പെയിനിനെയും സ്വീഡന്‍ ജപ്പാനെയും നേരിടും.

Share

Leave a Reply

Your email address will not be published. Required fields are marked *