ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷികം: മെഹബൂബ മുഫ്തിയടക്കമുള്ള പി.ഡി.പി നേതാക്കള്‍ വീട്ടുതടങ്കലില്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷികം: മെഹബൂബ മുഫ്തിയടക്കമുള്ള പി.ഡി.പി നേതാക്കള്‍ വീട്ടുതടങ്കലില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി ഭരണകൂടം. വീട്ടുതടങ്കലിലാണെന്ന വിവരം പി.ഡി.പി പ്രസിഡന്റ് കൂടിയായ മെഹബൂബ മുഫ്തി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
‘ഞാനും മറ്റ് മുതിര്‍ന്ന പിഡിപി നേതാക്കളും വീട്ടുതടങ്കലിലാണ്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പോലീസ് അനധികൃതമായി പിടിച്ചുവച്ചതിന് പിന്നാലെയാണ് ഈ നടപടി. കേന്ദ്രത്തിന്റെ സുപ്രീംകോടതിയിലെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്’ – മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) സെമിനാര്‍ നടത്താന്‍ അനുമതി തേടിയതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. സെമിനാറിനും അനുമതി നിഷേധിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ആഘോഷിക്കാന്‍ കശ്മീരികളോട് ആഹ്വാനം ചെയ്യുന്ന ഭീമന്‍ ഹോര്‍ഡിംഗുകള്‍ ശ്രീനഗറിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഇത് ജനങ്ങളുടെ യഥാര്‍ഥ വികാരത്തെ മറയ്ക്കുന്നതാണ്. ആര്‍ട്ടിക്കിള്‍ 370 പരിഗണിക്കുമ്പോള്‍, സുപ്രീംകോടതി ഈ വിഷയങ്ങള്‍ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *