കെ-സ്റ്റോറുകള്‍ മിക്കയിടങ്ങളിലും പേരിന് മാത്രം; നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ല

കെ-സ്റ്റോറുകള്‍ മിക്കയിടങ്ങളിലും പേരിന് മാത്രം; നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ല

തിരുവനന്തപുരം: സപ്ലൈകോയുടെ കീഴിലുള്ള ഔട്ട്‌ലെറ്റുകള്‍ക്ക് പുറമേ കെ സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ല. കെ-സ്റ്റോറുകള്‍ മിക്കയിടങ്ങളിലും പേരിനു മാത്രമായി മാറി. സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ കച്ചവടമില്ലാതെ കെട്ടിട വാടക പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് പല കെ-സ്റ്റോര്‍ ഉടമകളും.

റേഷന്‍ കടകളോടനുബന്ധിച്ച് കൂടുതല്‍ അവശ്യ സാധനങ്ങളും സേവനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ-സ്റ്റോറുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ 108 കെ-സ്റ്റോറുകളാണ് തുടങ്ങിയത്. സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ ശബരി, മില്‍മ ഉല്‍പ്പന്നങ്ങള്‍, 10000 രൂപ വരെയുള്ള മിനി ബാങ്കിംഗ് സംവിധാനം, മിതമായ നിരക്കില്‍ അഞ്ച് കിലോ ഗ്രാം തൂക്കമുള്ള ഗ്യാസ് കണക്ഷന്‍ എന്നിവ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ നിത്യോപയോഗ സാധനങ്ങള്‍ ഭൂരിഭാഗവും ഇതു വരെ കെ സ്റ്റോറുകളില്‍ എത്തിയിട്ടില്ല. റേഷന്‍ കട വഴി വിതരണം ചെയ്യാത്ത എല്ലാ ഉല്‍പ്പന്നങ്ങളും കെ-സ്റ്റോര്‍ വഴി വിതരണം ചെയ്യണമെന്നാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്. രണ്ടാഴ്ചക്കുള്ളില്‍ കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ കെ-സ്റ്റോറുകളില്‍ ലഭ്യമാക്കുമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *