‘എന്ത് സംഭവിച്ചാലും… കര്‍ത്തവ്യം അതേപടി തുടരും’; അയോഗ്യത നീങ്ങിയ വിധിയില്‍ ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

‘എന്ത് സംഭവിച്ചാലും… കര്‍ത്തവ്യം അതേപടി തുടരും’; അയോഗ്യത നീങ്ങിയ വിധിയില്‍ ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: എം.പി സ്ഥാനം നഷ്ടമായ അപകീര്‍ത്തി കേസില്‍ സുപ്രീം കോടതിയുടെ അനുകൂല വിധിയില്‍ ആദ്യ പ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്ത് സംഭവിച്ചാലും എന്റെ കര്‍ത്തവ്യം അതേപടി തുടരും എന്നും ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും വിധി വന്ന ശേഷമുള്ള ആദ്യ ട്വീറ്റില്‍ രാഹുല്‍ വ്യക്തമാക്കി.

അദാനി മോദി ബന്ധം പറഞ്ഞതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ ചോദ്യം പ്രസക്തമാണെന്നും കെ.സി ചൂണ്ടികാട്ടി. തെറ്റിനെതിരെ ശബ്ദിക്കുന്നവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ സംരക്ഷണം നല്‍കണമെന്നാണ് സുപ്രീം കോടതി വിധിയിലൂടെ വ്യക്തമാകുന്നത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കാന്‍ കത്ത് നല്‍കും. നിയമത്തില്‍ വിശ്വാസമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോടതികളെ ബഹുമാനിച്ചുകൊണ്ട് നിയമപരമായി വഴിയില്‍ എല്ലാം നേരിടുമെന്നും കെ.സി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *