എസ്. ഉസ്മാൻ കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

കോഴിക്കോട്: സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വമായ എസ്.ഉസ്മാൻ കോയയുടെ നിര്യാണത്തിൽ പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചിച്ചു. ടി.വി.ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. അർപ്പണ ബോധമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പൊതു പ്രവർത്തകനായിരുന്നു എസ്.ഉസ്മാൻകോയയെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.ആസാദ് അദ്ധ്യക്ഷത വഹിച്ചു. കട്ടയാട്ട് വേണുഗോപാൽ, കെ.പി.അബൂബക്കർ, അഡ്വ.എ.കെ.ജയകുമാർ, ആർ.ജയന്ത് കുമാർ, കബീർ സലാല, സലാം വെള്ളയിൽ, പി.ഇസ്മയിൽ, കളത്തിങ്കൽ ബീരാൻകോയ, എം.എം.സെബാസ്റ്റിയൻ, റമീസ് സംസാരിച്ചു. കേരള കൺസ്യൂമർ അസോസിയേഷൻ സംസ്ഥാന-ജില്ലാ പ്രസിഡണ്ട്, ബ്ലഡ് ഡൊണേഴ്‌സ് ഫോറം, കാലിക്കറ്റ് കലാരംഗ്, ഗാന്ധിയൻ പൗര സമിതി, കേരള കോൺഗ്രസ്സ് (ബി) ജില്ലാ വൈസ് പ്രസിഡണ്ട്, പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ്, മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷൻ, കോഴിക്കോട് പൗര സമിതി എന്നിവയുടെ ഭാരവാഹിയായി എസ്.ഉസ്മാൻ കോയ പ്രവർത്തിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *