തിരുവനന്തപുരം: കൊറോണക്കാലത്തിന് പിന്നാലെ എത്തിയ ഓണമെന്ന നിലക്കാണ് കഴിഞ്ഞ തവണ എല്ലാവര്ക്കും ഓണക്കിറ്റ് എത്തിച്ചത്. എന്നാല്‍ ഇത്തവണ ഓണക്കിറ്റ് എല്ലാവര്ക്കും കിട്ടില്ല. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അടക്കം കഴിയുന്ന പാവപ്പെട്ടവര്‍ക്കും മാത്രം കിറ്റ് എത്തിക്കാനാണ് തീരുമാനം. നിലവില്‍ അനുവദിച്ച 240 കോടിക്ക് പുറമെ മറ്റൊരു 240 കോടിയെങ്കിലും കിട്ടിയാലെ തല്ക്കാലം പിടിച്ച് നില്‍ക്കാനാകു എന്നാണ് ഭക്ഷ്യ വകുപ്പിന്റെ നിലപാട്.