മലനാടിന് ആവേശമായി പട്ടംപറത്തല്‍ ഫെസ്റ്റിവല്‍

മലനാടിന് ആവേശമായി പട്ടംപറത്തല്‍ ഫെസ്റ്റിവല്‍

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഒമ്പതാം എഡിഷന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ആല്‍ഫ ഹില്ലില്‍ സംഘടിപ്പിച്ച കൈറ്റ് ഫെസ്റ്റിവല്‍ നാടിന് ആവേശമായി മാറി. സാധാരണയായി കടലോര പ്രദേശങ്ങളിലെ പ്രധാന വിനോദമായ പട്ടംപറത്തല്‍ മലനാട്ടിലും മനോഹരമായി നടത്തുവാനാകും എന്ന സന്ദേശം പ്രചരിപ്പിക്കുവാനും അതുവഴി ഈ മലയോര മേഖലയുടെ ടൂറിസ സാധ്യതകള്‍ കൂടുതല്‍ വികസിപ്പിക്കുവാനും ഉദ്ദേശിച്ചാണ് പട്ടം പറത്തല്‍ ഉത്സവം സംഘടിപ്പിച്ചത്.

മൗറീഷ്യസില്‍ നടന്ന ഇന്റര്‍നാഷനല്‍ കൈറ്റ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മടങ്ങിയെത്തി, ഈ ഉത്സവത്തിന് നേതൃത്വം നല്‍കാനെത്തിയ വണ്‍ ഇന്ത്യ കൈറ്റ് ടീം അംഗങ്ങള്‍ക്ക് പൂവാറംതോട് റിസോര്‍ട് ആസോസിയേഷന്റെ നേതൃത്വത്തില്‍ ടേബിള്‍ ടോപ്പ് റിസോര്‍ട്ടില്‍ സ്വീകരണം നല്‍കി.

ആല്‍ഫ ഹില്ലില്‍ നടന്ന പട്ടം പറത്തല്‍ പരിപാടി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജറീന റോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ വി.എസ്. രവി, വാര്‍ഡ് മെമ്പര്‍മാരായ എത്സമ്മ ജോര്‍ജ്ജ്, ബിന്ദു ജയന്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം ലീഡര്‍ അബ്ദുള്ള മാളിയേക്കല്‍, പൂവാറംതോട് റിസോര്‍ട്ട് അസോസിയേഷന്‍ പ്രസിഡണ്ട് കെ.എം. മോഹനന്‍, റിജോ സിറിയക്, കുട്ടി കിഴക്കേപറമ്പില്‍, വിനോദ് എടവന, ശബരീഷ്, ജലാല്‍, ബൈജു, റിവര്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി അംഗം അജു എമ്മാനുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആല്‍ഫാ ഹില്‍ പോലെ തന്നെ നായാടംപൊയില്‍ അടക്കമുള്ള പ്രദേശങ്ങളിലെ മലകളിലും പട്ടം പറത്തല്‍, പാരാഗ്ലൈഡിംഗ് അടക്കമുള്ള വിനോദങ്ങള്‍ക്ക് പറ്റിയ സാഹചര്യമുണ്ട് എന്ന് ആദര്‍ശ് ജോസഫ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *