ഇന്ദ്രന്‍സും ഊര്‍വശിയും പ്രധാനകഥാപാത്രങ്ങള്‍; ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’ ‘ട്രെയിലര്‍ എത്തി

ഇന്ദ്രന്‍സും ഊര്‍വശിയും പ്രധാനകഥാപാത്രങ്ങള്‍; ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’ ‘ട്രെയിലര്‍ എത്തി

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമായ ‘ജലധാര പമ്പ്സെറ്റ് സിന്‍സ് 1962’വിന്റെ രസകരമായ ട്രെയിലര്‍ നടന്‍ ദിലീപ് പുറത്തിറക്കി. ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്.

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. കോര്‍ട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിന്റെ പ്രമേയം. ട്രെയിലറില്‍ തന്നെ ചിരിയുണര്‍ത്തുന്ന നിരവധി രംഗങ്ങളുണ്ട്. പ്രജിന്‍ എം പി, ആഷിഷ് ചിന്നപ്പ എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.

ദിലീപിനെ കൂടാതെ ഇന്ദ്രജിത്ത്, ആസിഫ് അലി, ആന്റണി വര്‍ഗീസ്, ലാല്‍ ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരും ട്രെയിലര്‍ പങ്കുവച്ചു.

Jaladhara Pumpset Since 1962 – Official Trailer | Urvashi | Indrans | Wonderframes Filmland

Share

Leave a Reply

Your email address will not be published. Required fields are marked *