തിരുമ്മല്‍ കേന്ദ്രത്തിലെ പീഡനം സ്ഥാപന ഉടമ മുന്‍കൂര്‍ ജാമ്യം തേടുന്നു

തിരുമ്മല്‍ കേന്ദ്രത്തിലെ പീഡനം സ്ഥാപന ഉടമ മുന്‍കൂര്‍ ജാമ്യം തേടുന്നു

തലശ്ശേരി: എന്‍.സി.സി റോഡില്‍ പ്രവര്‍ത്തിച്ചു വരുന്ന ലോട്ടസ് സ്പാ എന്ന മസ്സാജ് കേന്ദ്രത്തിലെ ജീവനക്കാരി പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാരോപിച്ച് സ്ഥാപന ഉടമ എടക്കാട് കുറ്റിക്കകത്തെ വി.വി. നിവാസില്‍ കെ.വിബിന്‍ അഡ്വ. ജി.പി. ഗോപാലകൃഷ്ണന്‍ മുഖേന ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തു. ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ടി. നിസ്സാര്‍ അഹമ്മദ് മുമ്പാകെയാണ് ഹര്‍ജി പരിഗണിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ സ്ഥാപനത്തിലെ മാനേജര്‍ നെടുംകണ്ടം സ്വദേശി അനന്തു( 26 ), അവിടെ തിരുമ്മലിന്നായ് എത്തിയ പാറാല്‍ ചെമ്പ്ര സ്വദേശി ബേബി കൃപയില്‍ റജിലേഷ്(29) എന്നിവര്‍ അറസ്റ്റിലുമായിരുന്നു. ഇതില്‍ അനന്തു അഡ്വ. ജി.പി. ഗോപാലകൃഷ്ണന്‍ മുഖേന ജാമ്യ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ഇതേ പേരില്‍ കണ്ണൂര്‍ പള്ളിക്കുന്നിലും, തൃശ്ശൂരിലും, എറണാകുളത്തും മസ്സാജ് കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പീഡന പരാതി വന്നതോടെ തലശ്ശേരിയിലെ സ്ഥാപനം അടച്ച് പൂട്ടിയ നിലയിലുമാണ്. പരാതിക്കാധാരമായ സംഭവത്തില്‍ മറ്റ് ആര്‍ങ്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയുമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *