അഫ്സാനയെ മർദിച്ചിട്ടില്ല; തെളിവെടുപ്പ് വീഡിയോ പുറത്തുവിട്ട് പോലീസ്

അഫ്സാനയെ മർദിച്ചിട്ടില്ല; തെളിവെടുപ്പ് വീഡിയോ പുറത്തുവിട്ട് പോലീസ്

പത്തനംതിട്ട: നൗഷാദ് തിരോധാനക്കേസിൽ നൗഷാ​ദിനെ കൊന്നുവെന്ന് പോലീസ് മർദിച്ച് പറയിപ്പിച്ചതാണെന്ന ഭാര്യ അഫ്സാനയുടെ ആരോപണത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ് പോലീസ്. എന്നാൽ തങ്ങളുടെ നിരപരാധിത്വം വ്യക്തമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

കൊലപാതകം നടത്തിയതെങ്ങനെയെന്ന് അഫ്സാന വിശദീകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. നാലുമിനിറ്റ് ദൈർഘ്യമുള്ളതാണ് ദൃശ്യങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച അടൂർ പറക്കോട് പരുത്തിപ്പാറയിലെ വീട്ടിൽ തെളിവെടുപ്പിനിടെ പകർത്തിയതാണ് ദൃശ്യങ്ങൾ. അന്വേഷണ ഉദ്യോഗസ്ഥരും ഏതാനും പോലീസുകാരും അഫ്‌സാനയ്‌ക്കൊപ്പം ഈ ദൃശ്യങ്ങളിലുണ്ട്.

ഇരുപത് മാസം മുൻപ് ഒരു രാത്രിയിൽ നൗഷാദ് തന്നെ ഉപ​ദ്രവിച്ചുവെന്നും പ്രത്യാക്രമണത്തിനിടെ നൗഷാദ് ബോധം നഷ്ടപ്പെട്ട് തറയിൽ വീണുവെന്നും സംഭവമറിഞ്ഞ സ്ഥലത്തെത്തിയ രാജേഷ് എന്നയാൾ മരണം സ്ഥിരീകരിക്കുകയും വീടിന് സമീപത്ത് മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് അഫ്സാന പോലീസിന് വിശദീകരിച്ച് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വീടിന്റെ പരിസരം പോലീസ് കുഴിച്ച് പരിശോധിച്ചിരുന്നു.

എല്ലാം പോലീസിന്റെ തിരക്കഥക്കനുസരിച്ചായിരുന്നെന്നും ക്രൂരമായി മർദിച്ചെന്നുമാണ് അഫ്‌സാനയുടെ ആരോപണം.

Share

Leave a Reply

Your email address will not be published. Required fields are marked *