സംസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചു

സംസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിഥിത്തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി, എം ആർ അജിത് കുമാറിന്റെ നിർദ്ദേശം അനുസരിച്ചാണ് കണക്കെടുപ്പ്. ആലുവയിലെ ബാലികയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സ്റ്റേഷൻ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്നും 2100 പേരുടെ വിവരങ്ങളാണ് ഇതുവരെ ശേഖരിച്ചത്.103 അതിഥി തൊഴിലാളി ക്യാമ്പുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു.

കഴിഞ്ഞ ദിവസം എക്സൈസും അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.ലഹരി പദാർത്ഥങ്ങൾ കണ്ടെത്തുന്നതിനായാണ് റെയ്ഡ് നടത്തിയത്. വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് കണ്ടെടുക്കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *