പാട്ടുകൂട്ടം കോഴിക്കോട് വാര്‍ഷിക പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

പാട്ടുകൂട്ടം കോഴിക്കോട് വാര്‍ഷിക പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

പാട്ടുകൂട്ടം കോഴിക്കോട് നാടന്‍ കലാ പഠന ഗവേഷണ അവതരണ സംഘം ലോക ഫോക്ലോര്‍ ദിനത്തില്‍ നല്‍കിവരുന്ന 2023 ലെ പാട്ടുകൂട്ടം വാര്‍ഷിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സന്നദ്ധ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നാല് പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്‌കാരം, ബാബു പറശ്ശേരി (കലാസാഹിത്യ സാമൂഹ്യ മേഖലകളിലെ സമഗ്ര സംഭാവന), കുമ്മത്തോട്ട് വാളാഞ്ചി (മരണാനന്തര ബഹുമതി. നാട്ടുകോല്‍ക്കളി, തുടികൊട്ട്, തോറ്റംപാട്ട്), അജീഷ് അത്തോളി (മാധ്യമ പ്രവര്‍ത്തനം – ജീവന്‍ ടി.വി റീജണല്‍ ബ്യൂറോ ചീഫ്, മലബാര്‍), എം.എ ഷഹനാസ് (യുവ പ്രസാധക, എഴു ത്തുകാരി) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീ വില്‍സണ്‍ സാമുവല്‍ ചെയര്‍മാനും പാട്ടുകൂട്ടം കോഴിക്കോട് ഡയറക്ടര്‍ ഗിരീഷ്, കണ്‍വീനറുമായ അഞ്ചംഗസമിതിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണ്ണയിച്ചത്. പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പാട്ടുകൂട്ടം വാര്‍ഷിക പുരസ്‌കാരം. പുരസ്‌കാര സമര്‍പ്പണവും ലോക ഫോക്ലോര്‍ ദിനാചരണവും ജീവസഹായ വിതരണവും 2013 ആഗസ്റ്റ് 22 ന് വൈകീട്ട് 5.30 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ഷീജ ശശി നിര്‍വ്വഹിക്കും.

കേരള ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട്, പ്രമുഖ ചലച്ചിത്ര താരം അഞ്ജലി അമീര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മുന്‍ എം.എല്‍.എ യു.സി. രാമന്‍ പുരസ്‌കാര ജേതാക്കളെ ആദരിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോക്ലോര്‍ വകുപ്പ് മുന്‍ മേധാവി ഡോ: ഇ.കെ. ഗോവിന്ദ വര്‍മ്മരാജ ഫോക്ലോര്‍ ദിന പ്രഭാഷണം നടത്തും. കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ്. രാകേഷ്, നാട്ടുകലാകാരകൂട്ടം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ടി. രജനി തുടങ്ങിയവര്‍ സംബന്ധിക്കും കലാസാഹിത്യ പ്രവര്‍ത്തന രംഗത്തെ പത്ത് പ്രതിഭ കളെ അനുമോദിക്കും.

അന്നേദിവസം കാലത്ത് 9 മണിക്ക് ആരംഭിക്കുന്ന നാടന്‍പാട്ട് മത്സരം പ്രശസ്ത നാടന്‍പാട്ടു കലാകാരനും കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ.യു. ഹരിദാസ് വൈദ്യര്‍ തൃശൂര്‍ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് നടക്കുന്ന ‘മണ്ണടുപ്പം മണ്ണറിവ് ശില്പശാല കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ ഉദ്ഘാടനം ചെയ്യും. മണ്ണ് പര്യവേഷണ വകുപ്പിലെ സീനിയര്‍ കെമിസ്റ്റ് രവി മാവിലന്‍ ക്ലാസ്സ് നയിക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന ‘ഫോക്ലോറും കവിതയും കാവ്യസായാഹ്നം’ പ്രശസ്ത ഗാനര ചയിതാവ് കാനേഷ് പുനൂര്‍ ഉദ്ഘാടനം ചെയ്യും. കവിയും അധ്യാപകനുമായ സ്വാമിദാസ് മുകുന്ന് പ്രഭാഷണം നടത്തും. വിജു വി.രാഘവ്, സുരേഷ് പാറപ്രം, ബിജു ടി.ആര്‍ പുത്തഞ്ചേരി, ജോബി മാത്യു, റഹീം പുഴയോരത്ത്, സീനത്ത് ടി.എം. തുടങ്ങിയവര്‍ കവിയരങ്ങില്‍ സംബന്ധിക്കും.
രാത്രി 6.30 ന് ‘വാമൊഴിത്താളം’ നാടന്‍പാട്ടുകളും പ്രകടനകലകളും അരങ്ങേറും.

വാര്‍ത്താസമ്മേളനത്തില്‍ പാട്ടുകൂട്ടം വാര്‍ഷിക പുരസ്‌കാര സമിതി ചെയര്‍മാന്‍ വില്‍സണ്‍ സാമുവല്‍, കണ്‍വീനര്‍ ഗിരീഷ് ആമ്പ്ര, ജൂറി അംഗം കോട്ടക്കല്‍ ഭാസ്‌ക്കരന്‍, പ്രോഗ്രാം കണ്‍വീനര്‍ ടി.എം സത്യജിത്ത്, ഒ.ബി.കുറുപ്പ് എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *