തമിഴ്നാട്ടില്‍ പത്തോളം കൊലക്കേസുകളില്‍ പ്രതികളായ രണ്ട് പേരെ പോലീസ് വെടിവെച്ചു കൊന്നു

തമിഴ്നാട്ടില്‍ പത്തോളം കൊലക്കേസുകളില്‍ പ്രതികളായ രണ്ട് പേരെ പോലീസ് വെടിവെച്ചു കൊന്നു

തമിഴ്നാട്ടില്‍ പത്തോളം കൊലക്കേസുകളില്‍ പ്രതികളായ രണ്ട് പേരെ പോലീസ് വെടിവെച്ചു കൊന്നു. രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. താംബരത്തിന് അടുത്ത് ഗുടുവഞ്ചേരില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. വിനോദ് പത്തും രമേശ് അഞ്ചും കൊലക്കേസുകളില്‍ പ്രതികളാണ്.

വാഹനപരിശോധനക്കിടെ അമിത വേഗതയിലെത്തിയ സ്‌കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചെന്നും പ്രാണരക്ഷാര്‍ഥം തിരികെ വെടിവെക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *