മുംബൈ: മഹാരാഷ്ട്രയില്‍ എക്സ്പ്രസ് ഹൈവേ നിര്‍മ്മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്ന് 14 പേര് മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്ക്. ഗര്‍ഡര്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് തകര്‍ന്നത്. താനെയിലെ ഷാഹ്പൂരിന് സമീപം സമൃദ്ധി എക്സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെയാണ് അപകടം.
ഗര്‍ഡര്‍ മെഷീനുമായി ബന്ധിപ്പിക്കുന്ന ക്രെയിനും സ്ലാബും 100 അടി ഉയരത്തില്‍ നിന്ന് വീണത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. മുംബൈയെയും നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ പാതയാണ് ഇത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.