റെഡ്‌ക്രോസ് പ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗദര്‍ശിയ്ക്ക് അത്തോളിയില്‍ സര്‍വ്വകക്ഷി അനുശോചനം: ഗംഗാധരന്‍ മാസ്റ്ററുടെ സേവനങ്ങള്‍ നാടിന് മാതൃക

റെഡ്‌ക്രോസ് പ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗദര്‍ശിയ്ക്ക് അത്തോളിയില്‍ സര്‍വ്വകക്ഷി അനുശോചനം: ഗംഗാധരന്‍ മാസ്റ്ററുടെ സേവനങ്ങള്‍ നാടിന് മാതൃക

അത്തോളി : ജൂനിയര്‍ റെഡ് ക്രോസ് എന്നാല്‍ അത്തോളിക്കാര്‍ക്ക് അത് കെ.വി ഗംഗാധരന്‍ മാസ്റ്റര്‍ എന്നാണ് ഉത്തരം. റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശിയും മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂള്‍ റിട്ട. അധ്യാപകനും ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.വി ഗംഗാധരന്‍ കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിട പറഞ്ഞത്. ഗ്രാമ പഞ്ചായത്തില്‍ മാത്രമല്ല ജില്ലയിലുടനീളം വിവിധ വിദ്യാലയങ്ങളില്‍ ജൂനിയര്‍ റെഡ് ക്രോസ് രൂപീകരിക്കാന്‍ കെ.വി ഗംഗാധന്‍ നായര്‍ ഓടി നടന്നു. 70 കളിലും 40 തിന്റെ ചുറുചുറുക്ക് പ്രകടമാക്കി. മികച്ച ജെ.ആര്‍.സി കോര്‍ഡിനേറ്റര്‍ക്കുള്ള സംസ്ഥാന തല പുരസ്‌ക്കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ റെക്കോര്‍ഡ് സൊസൈറ്റി കോഴിക്കോട് ജില്ലാ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയും സൊസൈറ്റിയുടെ കൊയിലാണ്ടി യൂണിറ്റ് കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സീനിയര്‍ സിറ്റിസണ്‍ ഫോറം അത്തോളി പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലകളിലെ മുഴുവന്‍ പൊതുവിദ്യാലങ്ങളിലും ജെ.ആര്‍.സി യൂണിറ്റ് രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു.

മികച്ച സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനും വാഗ്മിയുമായിരുന്നു. നന്മയുടെ പ്രഥമ സെക്രട്ടറി കൂടിയായിരുന്നു ഗംഗാധരന്‍ നായര്‍. സമ്പൂര്‍ണ്ണ സാക്ഷരത പ്രസ്ഥാനത്തിന്റെ ബാലുശ്ശേരി ബ്ലോക്ക് കോഡിനേറ്ററും അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു. സുനീഷ് നടുവിലയില്‍, ഷീബാ രാമചന്ദ്രന്‍, സന്ദീപ് കുമാര്‍, രേഖ വെള്ളത്തോട്ടത്തില്‍, എന്‍. ഡി. പ്രജീഷ്, സത്യനാഥന്‍ മാടഞ്ചേരി, ചന്ദ്രന്‍ പൊയിലില്‍, അബ്ദുള്‍ അസീസ്, സി. എം. സത്യന്‍, ടി.കെ കരുണാകരന്‍, സിജു കൂമുള്ളി, ടി.ഇ. കൃഷ്ണന്‍, പി. ജനാര്‍ദ്ദനന്‍ നായര്‍, ടി. ദേവദാസന്‍, പ്രേംജിത്ത് പിലാച്ചേരി, കെ.കെ രാജന്‍ അത്തോളി, കെ.പി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *