കോഴിക്കോട്: കിഡ്‌സണ്‍ കോര്‍ണര്‍ ഓര്‍മ്മകളിലേക്ക് മറയുന്ന സന്ദര്‍ഭത്തില്‍ പതിറ്റാണ്ടുകളായി അവിടെ ഒത്തുചേരുന്നവര്‍ ഓര്‍മ്മ സംഗമം നടത്തി. നാടിന്റെ നഷ്ടപ്പെടുന്ന പൈതൃകങ്ങളിലൊന്നാണ് കിഡ്‌സണ്‍ കോര്‍ണറെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് അഡ്വ: മഞ്ചേരി സുന്ദര്‍രാജ് പറഞ്ഞു.
നാടിന്റെ ഗൃഹാതുരത്വം നിറഞ്ഞ് നില്‍ക്കുന്ന പൈതൃകങ്ങള്‍ ഇല്ലാതാവുമ്പോള്‍ നാടിന്റെ നന്മകളാണ് നഷ്ടമാവുന്നത്. ഇത്തരം ചുറ്റുപാടുകളിലാണ് മനുഷ്യത്വം രൂപപ്പെടുന്നത്. കലാ-സാഹിത്യ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള മഹത്തായ കാര്യങ്ങള്‍ നടന്നിരുന്ന ഒരിടമായിരുന്നു കിഡ്‌സണ്‍ കോര്‍ണര്‍. എല്ലാം കച്ചവടവല്‍ക്കരിക്കപ്പെടുമ്പോള്‍ ഇത്തരം പൈതൃകങ്ങള്‍ നിലനിര്‍ത്താന്‍ അധികാരികള്‍ തയ്യാറാവണമെന്നദ്ദേഹം ആവശ്യപ്പെട്ടു.
സലാം വെള്ളയില്‍, ആറ്റക്കോയ പള്ളിക്കണ്ടി, ഒ. സ്‌നേഹരാജ്, നൗഷാദ്, ലത്തീഫ് പറമ്പില്‍, എം. ഗോകുല്‍ദാസ്, സുരേഷ് മാസ്റ്റര്‍, അനില്‍ കുമാര്‍, എം.എ റഹ്‌മാന്‍, പ്രശോഭ്, ടി.സജികുമാര്‍, ചക്രവര്‍ത്തി, പി.ടി നിസാര്‍, ബാബു എന്നിവര്‍ സംസാരിച്ചു.
കിഡ്‌സണ്‍ കോര്‍ണറില്‍ കോര്‍പറേഷന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ കിഡ്‌സണ്‍ കോര്‍ണറിന്റെ ഗതകാല ഓര്‍മ്മകള്‍ക്ക് സാക്ഷിയായി ഒരിടം അനുവദിക്കണമെന്നും കലാസാഹിത്യ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കണമെന്നും ഇക്കാര്യത്തില്‍ കോര്‍പറേഷന്‍ അധികാരികള്‍ക്ക് നിവേദനം നല്‍കുമെന്നും കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.