സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ എന്‍.എസ്.എസ്. ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സ്പീക്കറുടെ പ്രസ്താവന ന്യായീകരിക്കാനാകില്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലെ പ്രസ്താവന അംഗീകരിക്കില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്ക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ നേരത്തെ സംഘ്പരിവാര്‍ സംഘടനകളും രംഗത്തുവന്നിരുന്നു. പിന്നാലെയാണ് എന്‍.എസ്.എസും രംഗത്തെത്തിയത്.