ലോകോത്തര റോബോട്ടിക് ചികിത്സയുമായി അസ്റ്റൻ ഓർത്തോ ഹോസ്പിറ്റൽ

കോഴിക്കോട്: അസ്ഥി രോഗ ചികിത്സാ രംഗത്തെ പ്രമുഖ ഹോസ്പിറ്റലായ അസ്റ്റൻ ഓർത്തോ ഹോസ്പിറ്റലിൽ ആരംഭിക്കുന്ന നൂതന റോബോട്ടിക് ചികിത്സയുടെ ഔപചാരികമായ ഉൽഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.കെ.രാഘവൻ.എം.പി, പി.ടി.എ റഹീം എം.എൽ.എ, എം.കെ.മുനീർ എം.എൽ.എ എന്നിവർ ചേർന്ന് 27ന് തിങ്കൾ വൈകിട്ട് 6 മണിക്ക് കടവ് റിസോർട്ടിൽ നിർവ്വഹിക്കും. ഹോസ്പിറ്റൽ എം.ഡി.സ്‌ക്വാഡ്രൺ ലീസർ പി.എം.ഉസ്മാൻ അദ്ധ്യക്ഷത വഹിക്കും. റോബോട്ടിക് പ്രസന്റേഷൻ ഡോ.മുഹമ്മദ് ഹാസിലും(കൺസൽട്ടന്റ് ഓർത്തോ ആന്റ് ജോയന്റ് റിപ്ലെയ്‌സ്‌മെന്റ് സർജൻ), ബാന്റ് ഐഡന്റിറ്റി റിലീസ് ഡോ. നന്ദകുമാറും നിർവ്വഹിക്കും. കേരള ഓർത്തോപീഡിക്‌സ് അസോസിയേഷൻ പ്രസിഡണ്ട് ഡോ.രാംമോഹൻ മുഖ്യ പ്രഭാഷണം നടത്തും. അസ്റ്റൺ ഓർത്തോയിലെ ഓർത്തോപീഡിക് ഡോക്ടർമാരായ ഡോ.ഗോപിനാഥൻ, ഡോ. അനീൻ എൻ.കുട്ടി, ഡോ.രാജേഷ് സുഭാഷ്, ഡോ. സിബിൻ സുരേന്ദ്രൻ, ഡോ.അൻവർ മാർത്തിയ, ഡോ. സമീർ അലി, ഡോ.ടോണി കവലക്കാട്ട്, ഡോ. മുഹമ്മദ് മുസ്തഫ സി.എംഡി മെട്രോ മെഡ് ഇന്റർ നാഷണൽ കാർഡിയാക് സെന്റർ ശംസകൾ നേരും. ഡോ.അബ്ദുസമദ് നാലകത്ത് സ്വാഗതവും ഡോ.സോഫിയ ഉസ്മാൻ നന്ദിയും പറയും. തുടർന്ന് ഉണ്ണിമേനോൻ ആന്റ് പാർട്ടി അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറുമെന്ന് ഹോസ്പിറ്റൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലേകത്തിലെ ഏറ്റവും മികച്ച മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ റോബോട്ട് കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത് തങ്ങളാണെന്നും ഇന്ത്യയിലെ ഈ സൗകര്യമുള്ള നാലാമത്തെ ഹോസ്പിറ്റലാണിതെന്നും മാനേജിംഗ് ഡയറക്ടർ സ്‌ക്വാഡ്രൺ ലീസർ (റിട്ട) പി.എം.ഉസ്മാൻ പറഞ്ഞു. 2014ൽ കോഴിക്കോട് പന്തീരാങ്കാവിൽ ആരംഭിച്ച അസ്റ്റൻ ഓർത്തോയിൽ ഏഴുവർഷത്തിനകം 12000 ഓർത്തോ സർജറികൾ, 2200 മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ, 1500 നാവിഗേഷൻ ശസ്ത്രക്രിയകൾ നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിചെറിയ പോരായ്മകളുണ്ട്‌
. ഇതുകൂടി പരിഹാരിക്കാനുതകുന്നതാണ് നൂതന റോബോട്ടിക് ശസ്ത്രക്രിയയെന്ന് ഡോ.മുഹമ്മദ് ഹാസിൽ പറഞ്ഞു. ഡോ. അബ്ദുസമദ് നാലകത്ത്, അഡ്മിനിസ്‌ട്രേറ്രീവ് ഓഫീസർ ഗോപിനാഥ് .ഒ എന്നിവരും പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *