സംസ്ഥാനത്ത് ഇതര തൊഴിലാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കണം : മാന്നാനം സുരേഷ്

സംസ്ഥാനത്ത് ഇതര തൊഴിലാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കണം : മാന്നാനം സുരേഷ്

തിരുവനന്തപുരം: കേരള സംസ്ഥാനത്ത് ബീഹാറില്‍ നിന്നും ആസാമില്‍ നിന്നും ബംഗാളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികള്‍ക്ക് അടിയന്തരമായി ഐഡന്റികാഡും ആധാറും അതാതു പോലീസ്റ്റേഷനില്‍ ബന്ധിപ്പിച്ച് ഓരോരുത്തരുടെയും പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം സരേഷ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതര സംസ്ഥാന തൊഴിലാളികളെ അതാതു പ്രദേശങ്ങളില്‍ നിരീക്ഷിക്കുന്നതിനു വേണ്ടിയുള്ള പോലീസും, ജനപ്രതിനിധികള്‍ അടങ്ങുന്ന പ്രാദേശിക സമിതികള്‍ ഉണ്ടാക്കണമെന്നും തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. ആലുവയിലെ ചാന്ദിനിയുടെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇനിയൊരു ചാന്ദിനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കേരള സര്‍ക്കാരില്‍ നിന്നും ഉണ്ടാകണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.

ചാന്ദിനിയുടെ വിയോഗത്തില്‍ കുടുംബക്കാരുടെ സങ്കടത്തിലും വേദനയിലും പങ്കുചേര്‍ന്നതായും മാന്നാനം സുരേഷ് അറിയിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *