വടകര:വർഷങ്ങളോളം ജോലിചയ്ത് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് തുടർന്ന് ജീവിത സുരക്ഷിതത്വം ഉറപ്പ് വരുത്തുവാൻ ക്ഷേമനിധിയിൽ അംഗത്വം എടുക്കുവാനുള്ള പ്രായപരിധി ഒഴിവാക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് പ്രവാസി പെൻഷൻ ഹോൾഡേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു രാജ്യത്തിന്റെ വികസനത്തിന് വേണ്ടി അകമൊഴിഞ്ഞ് സേവന രംഗത്ത് സജീവമാകുന്ന പ്രവാസികളെ അവഹേളിക്കുന്ന കന്ദ്രസംസ്ഥാന സർക്കാറുകളുടെ നടപടി പ്രതിഷേധാർഹമാണെന്ന് കൺവെൻഷൻ ഉൽഘാടനം ചെയ്തുകൊണ്ട്. കെ. കെ. രമ എം.എൽ.എആരോപിച്ചു ചുരുങ്ങിയ ലീവിന് സീസൺ സമയങ്ങളിൽ നാട്ടിലേക്ക് വരേണ്ട പ്രവാസികളെ എയർ ടിക്കറ്റിന്റെ പേരിൽ ക്രൂശിക്കുന്ന വിമാന കമ്പനികളുടെ നടപടി അവസാനിപ്പിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രവാസി മേഖലയിലും ജീവകാരുണ്യ രംഗത്തും നിറസാന്നിധ്യമായ കെ. വി. ബഷീർ ജാതിയേരി, ടി. ശ്രീനിവാസൻ, നാസർ എടച്ചേരി, കെ. പി. ഹാരിസ്, പി. കെ. മജീദ്ഹാജി എന്നിവരെയും എസ്.സെ്.എൽ.സിക്ക്ഫുൾഎ+ വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും നിർധനരായ 5 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുംചടങ്ങിൽ വിതരണം ചെയ്ത. ജില്ലാ ചെയർമാൻ കെ. എൻ. എ. അമീർ അദ്ധ്വക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എസ്. അഹമ്മദ് മുഖ്യ പ്രഭാഷണവും നഗരസഭാ വൈസ് ചെയർമാൻ. പി. സജീവ് കുമാർ ഉപഹാരസമർപ്പണവും നടത്തി. സാമ്പത്തിക സഹായ വിതരണം വാർഡ് കൗൺസിലർ. എ. പ്രേമകുമാരിയും. മെമന്റോ കൗൺസിലർ. പി. രജനിയും വിതരണം ചെയ്തു.. സി. കെ. പ്രദീപൻ. ബിജു. ടി. കെ. അസീസ്. മീത്തൽ നാസർ. സി. പി. ശ്രീകല. സതി പയ്യന്നൂർ. ലതിക ശ്രീനിവാസൻ. രാജേഷ് കിണറ്റുകര. വി. സി സേതുമാധവൻ. മുഹമ്മദ് കോയ ചേലേമ്പ്ര. പറമ്പത്ത് ദാമോദരൻ. വി. രാമചന്ദ്രൻ. സത്താർ ആവിക്കര. എം. എം ബിന്ദു. വി. കെ. കുഞ്ഞിമൂസ. എം.കെ. രവീന്ദ്രൻ കുറുന്തോടി. ടി. പി. എ. മജീദ്. മഠത്തിൽ പുഷ്പ. എന്നിവർ സംസാരിച്ചു. റിയാസ് ഉട്ടേരി സ്വഗതവും അനിൽ കുമാർ അരിക്കുളം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ്. കെ. എൻ. എ അമീർ, ജനറൽ സെക്രട്ടറി. വി. സി സേതുമധവൻ,ട്രഷർ പി. മുസ്തഫ പുതുപ്പണം,വൈസ് പ്രസിഡന്റ്മാർ,രാജേഷ് കിണറ്റുകര,മീത്തൽ നാസർ,സി. പി ശ്രീകല,ടി. കെ. അസീസ്, സെക്രട്ടറിമാർ,റിയാസ് ഉട്ടേരി, എം. എം ബിന്ദു,എം. കെ രവീന്ദ്രൻ കുറുന്തോടി,അനിൽ കുമാർ അരികുളം,വി. കെ കുഞ്ഞിമൂസ,എന്നിവരെ തിരഞ്ഞെടുത്തു.