കോഴിക്കോട്: കഴിഞ്ഞ 13 വര്‍ഷത്തിലധികമായി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൈമറി പാലിയേറ്റിവ് നഴ്‌സുമാര്‍ക്ക് സേവന വേതനവ്യവസ്ഥകള്‍ നടപ്പാക്കണമെന്ന് കേരള പഞ്ചായത്ത് പാലിയേറ്റിവ് നഴ്‌സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപെട്ടു. പി.എഫ്, ഇ.എസ്.ഐ, ലീവ്, ജോലി സ്ഥിരത എന്നിവ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപെട്ടു. തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. ഇത്തരം നടപടികളില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 22 ന് രാവിലെ മുതല്‍ 48 മണിക്കൂര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ രാപകല്‍ സമരം നടത്തുവാന്‍ തീരുമാനിച്ചു.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് ടി.എ. ലിസ്സി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി നേതാവ് അഡ്വ.എം.രാജന്‍ ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി അഗ്നസ് തോമസ്, ദീപ എ.പി, കെ.ജെ ബിന്‍സി, എ.ജി.സുജാത സംസാരിച്ചു.