കോഴിക്കോട്: യൂത്ത് ലീഗ് ദിനത്തില്‍ മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച് പയ്യാനക്കല്‍ മേഖല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി. മണിപ്പൂര്‍ ജനതക്ക് നേരെ ഭരണകൂട പിന്തുണയോടെ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ സമീപനം അവസാനിപ്പിച്ച് സമാധാനം പുനര്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാഷസമരപോരാട്ട വീര്യത്തെ അനുസ്മരിക്കുന്ന ഇന്ന് പയ്യാനക്കല്‍ മേഖലാ യൂത്ത് ലീഗ് റാലി സംഘടിപ്പിച്ചത്.
ചക്കുംകടവ് ബസാറില്‍ നിന്നും ആരംഭിച്ച റാലിയില്‍ നിരവധി സ്ത്രീകളും വിദ്യര്‍ഥികളെയും പങ്കാളിത്തത്തോടെ പയ്യാനക്കല്‍ ബസാറില്‍ സമാപിച്ചു.
ഐക്യദാര്‍ഢ്യ മേഖലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി. വി. ഷംസുദ്ധീന്‍ യൂത്ത് ലീഗ് പ്രസിഡന്റ് പി. കെ. നസീര്‍ എന്നിവര്‍ക്ക് പതാക കൈമാറി. പയ്യാനക്കല്‍ ബസാറില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ. എ.വി. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. മേഖല യൂത്ത് ലീഗ് പ്രസിഡന്റ് പി. കെ. നസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നസീര്‍ കപ്പക്കല്‍ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് ഉപാധ്യക്ഷന്‍ എന്‍.സി. അബൂബക്കര്‍, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, പി. സക്കീര്‍, അര്‍ശുല്‍ അഹമ്മദ്, കെ.വി മന്‍സൂര്‍, പി. സിറാജ്, ഷബ്നം പയ്യാനക്കല്‍, പി.വി ഷംസുദ്ധീന്‍, എം. മുഹമ്മദ് മദനി, കെ. അബ്ദുല്‍ അസീസ്, കോയമോന്‍ പുതിയപാലം, പി.കെ കോയ, എ.പി മുജീബ്, പി.പി അബ്ദുമോന്‍, കെ. ജലീല്‍, നാസര്‍ ചക്കുംകടവ്, ഫിറോസ് ബാബു, നജീബ് പയ്യാനക്കല്‍, കദീജ ചക്കുംകടവ് എന്നിവര്‍ സംസാരിച്ചു. മേഖലാ യൂത്ത് ലീഗ് ട്രഷറര്‍ സുല്‍ഫീഖര്‍ ആനമാട് നന്ദി പറഞ്ഞു.