വെസ്റ്റ്ഹില്‍: ക്ഷേമനിധിയിലേക്ക് അടച്ചിരുന്ന അംശാദായം 20രൂപയില്‍ നിന്നും 50 രൂപയായി വര്‍ധിപ്പിച്ചെങ്കിലും നാമമാത്രമായ ആനുകൂല്യങ്ങളെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുള്ളൂവെന്നും തയ്യല്‍ തൊഴിലാളികളുടെ പെന്‍ഷന്‍ 10,000 രൂപയാക്കണമെന്നും മരണാനന്തര ആനുകൂല്യം ഒരു ലക്ഷം രൂപയായും വര്‍ധിപ്പിക്കണമെന്നും കേരള ടൈലേഴ്‌സ് ലേബര്‍ കോണ്‍ഗ്രസ്സ് (ഐ.എന്‍.ടി.യു.സി)ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന ട്രഷറര്‍ ടി.എ.സി ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് ബാബു പാലത്ത് സ്വാഗതം പറഞ്ഞു. ആര്‍.കെ വേലായുധന്‍, എഴുത്തുപള്ളി മനോഹരന്‍, കെ.ശോഭന, എന്‍.മോയൂട്ടി, എം.മോഹനന്‍, ബേബി ഗ്രീറ്റ്, കെ.മാധവി തുടങ്ങിയവര്‍ സംസാരിച്ചു.
ബാലകൃഷ്ണന്‍ എം.കെ (പ്രസിഡണ്ട്), ഗിരീഷ് മലയില്‍ (വൈസ് പ്രസിഡണ്ട്), ആര്‍.കെ വേലായുധന്‍ (വൈസ് പ്രസിഡണ്ട്), ഗണേഷ് പാലത്ത് (ജനറല്‍ സെക്രട്ടറി), സൈനബ. കെ (സെക്രട്ടറി), രാധ. കെ.കെ ( സെക്രട്ടറി), മുഹമ്മദ്. സി.പി (ട്രഷറര്‍) തുടങ്ങിയ 35 അംഗ ജില്ലാ എക്‌സി. കമ്മിറ്റിയെ തെരഞ്ഞെടുത്തു. എന്‍.മോയൂട്ടി നന്ദി രേഖപ്പെടുത്തി.