തിരുവനന്തപുരം: ഇന്ത്യയില്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ നൂറാംവാര്‍ഷികത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘റേഡിയോ ചരിത്രം, സംസ്‌കാരം, വര്‍ത്തമാനം: ആകാശവാണി മുതല്‍ സ്വകാര്യ എഫ്.എം. വരെ’ എന്ന അക്കാദമിക് ഗ്രന്ഥത്തിന്റെ പ്രകാശനവും ഏകദിന മാധ്യമ സെമിനാറും റേഡിയോ ജോക്കികളുമായി സംവാദവും പുസ്തകോത്സവവും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാള വിഭാഗത്തില്‍ നാളെ (31ന്) നടക്കും. ആകാശവാണി മുന്‍ പ്രോഗ്രാം മേധാവിയും എഴുത്തുകാരനും നിരൂപകനുമായ കെ.എം നരേന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനവും പുസ്തകപ്രകാശനവും നിര്‍വഹിക്കും. കോളജ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ജൈനിമോള്‍ കെ.വി രചിച്ച പുസ്തകം കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്.എം ആര്‍.ജെ റേഡിയോ മാംഗോ, കോഴിക്കോട് നിലയത്തിലെ ലിഷ്ണ എന്‍.സി ഏറ്റുവാങ്ങും.
റേഡിയോ ക്ലബ് ഓഫ് ബോംബെ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചുതുടങ്ങിയത്. ഇത് പുനര്‍നാമകരണം ചെയ്താണ് ഓള്‍ ഇന്ത്യ റേഡിയോയും ആകാശവാണിയുമായത്.
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാളഗവേഷണവിഭാഗത്തിന്റെ സാംസ്‌കാരികവേദിയായ വൈഖരിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ ആധ്യക്ഷ്യത വഹിക്കും. പാല സെന്റ് തോമസ് കോളെജ് മലയാള വിഭാഗം അസോ. പ്രൊഫസര്‍ ഡോ. തോമസ് സ്‌കറിയ പുസ്തകം പരിചയപ്പെടുത്തും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. രജനി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശികകേന്ദ്രം അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍, ചേളന്നൂര്‍ എസ്.എന്‍ കോളജ് മലയാളവകുപ്പ് മേധാവി ഡോ. ദീപേഷ് കരിമ്പുങ്കര, ഗുരുവായൂരപ്പന്‍ കോളജ് മലയാളഗവേഷണവിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, വൈഖരി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി.കെ അനഘ, ഗ്രന്ഥകാരിയും കണ്ണൂര്‍ മാടായി സി.എ.എസ്. കോളജ് മലയാളവിഭാഗം അസി. പ്രൊഫസറുമായ ഡോ. ജൈനിമോള്‍ കെ.വി, റിസര്‍ച്ച് ഓഫീസറും പി.ആര്‍.ഒയുമായ റാഫി പൂക്കോം എന്നിവര്‍ സംസാരിക്കും. പുസ്തകമേളയില്‍ 20 മുതല്‍ 25 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.
തുടര്‍ന്ന് 11.30ന് റേഡിയോ: ജനപ്രിയമാധ്യമം എന്ന വിഷയത്തില്‍ റേഡിയോ ജോക്കികള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ആര്‍.ജെ. മനു (റെഡ് എഫ്.എം., കോഴിക്കോട്), ആര്‍.ജെ. റാഷി (ക്ലബ് എഫ്.എം, കോഴിക്കോട്), ആകാശവാണി സീനിയര്‍ അനൗണ്‍സര്‍ ബോബി സി. മാത്യു, ബെന്‍സി അയ്യംപിള്ളി (പ്രോഗ്രാം മാനേജര്‍, റേഡിയോ മാംഗോ, കോഴിക്കോട്), പ്രിയരാജ് ഗോവിന്ദരാജ് (മാതൃഭൂമി സോഷ്യല്‍ മീഡിയ ക്രിയേറ്റീവ് ഹെഡ്), സാജുമോന്‍ എസ്. (റേഡിയോ അവതാരകന്‍, എഫ്.എ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്), ഡോ. ജൈനിമോള്‍ കെ.വി. (അസി. പ്രൊഫസര്‍, മലയാളവിഭാഗം, സി.എ.എസ്. കോളെജ് മാടായി, കണ്ണൂര്‍) എന്നിവര്‍ പങ്കെടുക്കും. റേഡിയോ മാംഗോയിലെ ആര്‍.ജെ രമേഷ് കെ. മോഡറേറ്ററാകും. കോളജ് മലയാളവിഭാഗം അസി. പ്രൊഫസര്‍മാരായ കെ.പി. ദിപിന്‍ രാജ് സ്വാഗതവും ഡോ. രമിളാദേവി പി.ആര്‍. നന്ദിയും പറയും.
ഉച്ചയ്ക്ക് ശേഷം 2മണി മുതല്‍ 3.30 വരെ മാധ്യമപ്രളയത്തില്‍ റേഡിയോയുടെ പ്രസക്തിയും വെല്ലുവിളികളും, മാധ്യമ പരിണാമവും റേഡിയോയും, റേഡിയോ മലയാളവും കേള്‍വിസംസ്‌കാരവും എന്നീ വിഷയങ്ങളില്‍ നടക്കുന്ന സെമിനാറില്‍ മാധ്യമപ്രവര്‍ത്തകന്‍ എ. സജീവന്‍, തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുനീത ടി. വി., കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളെജ് മലയാളവിഭാഗം മേധാവി ഡോ. ഫാദര്‍ സുനില്‍ ജോസ് എന്നിവര്‍ സംസാരിക്കും. കോളെജ് മലയാളവിഭാഗം അസി. പ്രൊഫസര്‍ ഡോ. ജി. ശ്രീരഞ്ജിനി മോഡറേറ്ററാകും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം.പി. ബീന സ്വാഗതവും കോളജ് മലയാളവിഭാഗം അസി. പ്രൊഫസര്‍ ഡോ. താരാ ആന്‍സി വിന്‍സെന്റ് നന്ദിയും പറയും.