കോഴിക്കോട്: കേരള ദളിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക്) ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ സമ്മേളനം നടത്തി. സമ്മേളനം കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ദേവദാസ് കുതിരാടം അധ്യക്ഷത വഹിച്ചു.
സംസ്ഥാന രക്ഷാധികാരി കെ.വി സുബ്രഹ്‌മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി നിസാര്‍, സബര്‍മതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആസിഫ് കുന്നത്ത്, കേരള ദളിത് ഫെഡറേഷന്‍ (ഡി) ജനറല്‍ സെക്രട്ടറി പി.പി കമല, ജില്ലാ വൈസ് പ്രസിഡന്റുമാരായ ചന്ദ്രന്‍ കടക്കനാരി, വി.പി.എം ചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രമേശ് ബാബു എന്നിവര്‍ സംസാരിച്ചു.
കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം കെ.വി സുബ്രഹ്‌മണ്യന്‍ നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ കണ്ണന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി നിഷാ സുരേഷ് നന്ദിയും പറഞ്ഞു.