കാണാതായ അഞ്ചു വയസുകാരിയെ കൊന്നത് അസ്ഫാക് തന്നെ, പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലിസ്; ജനരോഷം മൂലം തെളിവെടുക്കാനാതെ മടങ്ങി

കാണാതായ അഞ്ചു വയസുകാരിയെ കൊന്നത് അസ്ഫാക് തന്നെ, പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലിസ്; ജനരോഷം മൂലം തെളിവെടുക്കാനാതെ മടങ്ങി

ആലുവ: ആലുവയില്‍നിന്ന് കാണാതായ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയത് അസ്ഫാക് തന്നെയെന്ന് പോലിസ്. പ്രതി കറ്റം സമ്മതിച്ചുവെന്ന് എസ്.പി. പ്രതി രാവിലെ കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആലുവ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയതെന്ന് ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍ ഐ.പി.എസ് പറഞ്ഞു. കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നും പോലിസ് വ്യക്തമാക്കി. 21 മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെടുത്തത്.

കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നുവെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, അസ്ഫാക് ആലത്തെ ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പിനെത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാവാതെ പോലിസ് മടങ്ങി. വന്‍ പോലിസ് സന്നാഹം ഉണ്ടായിരുന്നിട്ടുകൂടി പോലിസിന് ജനങ്ങളെ നിയന്ത്രിക്കാനായില്ല. പോലീസ് വാഹനം ജനങ്ങള്‍ തടഞ്ഞതോടെ പ്രതിയുമായി പോലിസ് മടങ്ങുകയായിരുന്നു.

അതിനിടെ, ദൃക്‌സാക്ഷിയായ താജുദ്ദീന്‍ പ്രതികരണവുമായി രംഗത്തെത്തി. ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് കുഞ്ഞിന്റെ കൈ പിടിച്ച് ഒരാള്‍ ആലുവ മാര്‍ക്കറ്റിന്റെ പിന്‍വശത്തേക്ക് പോവുന്നത് കണ്ടെന്ന് ചുമട്ട് തൊഴിലാളിയായ താജുദ്ദീന്‍. കുഞ്ഞിന്റെ കൈ പിടിച്ചിരുന്നത് കേസില്‍ പിടിയിലായ അസ്ഫാക് ആലം തന്നെയാണ്. എന്നാല്‍ സംശയം തോന്നിയതിനാല്‍ കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്നും കുട്ടി തന്റേതാണെന്ന് അസ്ഫാക് ആലം പറഞ്ഞതായും കുട്ടിയുടെ കയ്യില്‍ മിഠായി ഉണ്ടായിരുന്നെന്നും താജുദ്ദീന്‍ താജുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. കുട്ടിയുടെ കൈ പിടിച്ച് അസ്ഫാക് ആലത്തെ കാണുകയായിരുന്നു. കുട്ടി ആരുടേതാണെന്ന് ചോദിച്ചപ്പോള്‍ തന്റേതാണെന്ന് അയാള്‍ പറഞ്ഞു. ഇയാള്‍ക്കു പിറകെ രണ്ടു മൂന്നുപേര്‍ കൂടി മാര്‍ക്കറ്റിലേക്ക് പോയി. എന്നാല്‍ അവരെ കൃത്യമായി ഓര്‍മ്മയില്ല -താജുദ്ദീന്‍ പറഞ്ഞു. കുട്ടിയെ കാണാതായെന്ന വാര്‍ത്ത കണ്ടതിന് പിറകെയാണ് താജുദ്ദീന്‍ പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കുന്നത്. പിന്നീട് പോലിസെത്തി പരിശോധിച്ചു. സിസിടിവിയില്‍ കുട്ടിയുടെ കൈ പിടിച്ച് പോവുന്ന അസ്ഫാക് ആലത്തെ കണ്ടെങ്കിലും തിരിച്ച് കുട്ടിയെക്കൊണ്ട് പോവുന്നത് കണ്ടിരുന്നില്ല.

പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകള്‍ ഇത് മൃതദേഹമാണെന്ന് പോലിസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി. കുട്ടിയുടെ അച്ഛനെ മൃതദേഹം കുട്ടിയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോകാതെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. തായിക്കാട്ടുകര യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ചാന്ദ്‌നി.

Share

Leave a Reply

Your email address will not be published. Required fields are marked *