‘ലക്കി ഭാസ്‌കര്‍’ ദുല്‍ഖര്‍ സല്‍മാന്‍ – വെങ്കി അറ്റ്‌ലൂരി ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

‘ലക്കി ഭാസ്‌കര്‍’ ദുല്‍ഖര്‍ സല്‍മാന്‍ – വെങ്കി അറ്റ്‌ലൂരി ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

സിത്താര എന്റെര്‍ടൈന്‍മെന്റ്‌സ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ലക്കി ഭാസ്‌കര്‍’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രം സീതാരാമത്തിന്റെ വന്‍ വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും വെങ്കി അറ്റ്‌ലൂരി ധനുഷ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം വാത്തിക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ്.

സൂര്യദേവര നാഗവംശിയും സായ് സൗജന്യയും ചേര്‍ന്ന് സിത്താര എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറുകളില്‍ ആണ് ലക്കി ഭാസ്‌കറിന്റെ നിര്‍മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം വെങ്കി അറ്റ്ലൂരി സംവിധാനത്തിലെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയാണുള്ളത്.

നിര്‍മ്മാതാക്കള്‍ സിനിമയേക്കുറിച്ച് പങ്കുവച്ച വാക്കുകള്‍ ഇപ്രകാരമാണ് ‘അവിശ്വസനീയമായ ഉയരങ്ങളിലേക്കുള്ള ഒരു സാധാരണ മനുഷ്യന്റെ കയറ്റം!’. ഈ ക്രിയാത്മക സഹകരണത്തിന്റെ പ്രേരണ പ്രധാനമായും സിനിമാ പ്രേമികള്‍ക്ക് തിയേറ്ററുകളില്‍ മികച്ച അനുഭവം സൃഷ്ടിക്കുന്നതിലാണ്, നിര്‍മ്മാതാക്കള്‍ പറഞ്ഞു.

ദേശീയ അവാര്‍ഡ് ജേതാവ് വാത്തിക്ക് വേണ്ടി ചാര്‍ട്ട്ബസ്റ്റര്‍ ആല്‍ബം ഒരുക്കിയ ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ നവീന്‍ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ പ്രഖ്യാപിക്കും.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. രചനയും സംവിധാനവും: വെങ്കി അറ്റ്‌ലൂരി, സംഗീതം: ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍: നവീന്‍ നൂലി, കലാസംവിധാനം: വിനീഷ് ബംഗ്ലാന്‍,

 

Share

Leave a Reply

Your email address will not be published. Required fields are marked *