ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടതായി റിപ്പോര്‍ട്ട്. രാജ്യത്ത് വന്‍ തോതില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് മാസത്തോളമായി മണിപ്പൂരില്‍ തുടരുന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറത്തുവെച്ച് നടത്തണം എന്ന ആവശ്യവും സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ വിവാദമായ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ പോണ്‍ പോലീസ് പിടിച്ചെടുക്കുകയും ഫോണിന്റെ ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.