- ഇന്ത്യന്‍ സംഘത്തെ അബ്ദുല്ല മാളിയേക്കല്‍ നയിക്കും
കോഴിക്കോട്: ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രവിശ്യയായ റോഡ്രിഗസ് ഐലന്‍ഡില്‍ വെച്ച് 2023 ജൂലൈ 28 മുതല്‍ ആഗസ്റ്റ് 1 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ കൈറ്റ് സര്‍ഫിംഗ് ഫെസ്റ്റിവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വണ്‍ ഇന്ത്യ കൈറ്റ് ടീം പങ്കെടുക്കുന്നു.
മൗറീഷ്യസ് റിപ്പബ്ലിക് ടൂറിസം വകുപ്പ്, റോഡ്രിഗസ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്, റോഡ്രിഗസ് കൈറ്റ് ടൂറിസം അസോസിയേഷന്‍, എയര്‍ മൗറീഷ്യസ് എന്നിവ സംയുക്തമായാണ് അമേരിക്കന്‍, യൂറോപ്യന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 135 പ്രൊഫഷണല്‍ കൈറ്റ് ടീമുകളെ പങ്കെടുപ്പിച്ച് വിവിധ മത്സരങ്ങള്‍ നടത്തുന്നത്.
ലോകത്തെ വിവിധ രാജ്യങ്ങളിലെ കൈറ്റ് ഫെസ്റ്റിവലുകളില്‍ പങ്കെടുത്ത് നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയ വണ്‍ ഇന്ത്യ കൈറ്റ് ടീമിനെ റോഡ്രിഗസ് കൈറ്റ് സര്‍ഫിംഗ് ഫെസ്റ്റിവലില്‍ നയിക്കുന്നത് OIKT സ്ഥാപകനും ഇന്റര്‍നാഷണല്‍ കൈറ്റ് പരിശീലകനുമായ അബ്ദുള്ള മാളിയേക്കലും OIKT ഇന്റര്‍നാഷണല്‍ കോഡിനേറ്റര്‍ ഷാഹിര്‍ മണ്ണിങ്ങലുമാണ്. ജൂലൈ 26ന് മൗറിഷ്യസിലേക്ക് പുറപ്പെടുന്ന OIKT അംഗങ്ങള്‍ക്ക് പാലക്കാട് ലീഡ്‌സ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് യാത്രയയപ്പ് നല്‍കി.