മെഡിക്കൽ കോളേജ് കാമ്പസ് സ്‌കൂൾ ശാസ്ത്ര-സാങ്കേതിക മികവിലേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മെഡിക്കൽ കോളേജ് കാമ്പസ് സ്‌കൂൾ വളർച്ചയുടെ പുതിയ പടവുകൾ താണ്ടുകയാണെന്ന് ഹെഡ്മാസ്റ്റർ ഡോ.എൻ.പ്രമോദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇലൂസിയ ലാബ്‌സ് എന്ന സ്ഥാപനവുമായി ചേർന്നാണ് സ്‌കൂളിൽ വെർച്വൽ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. ജീവജാലങ്ങൾ, ചന്ദ്രൻ,സൂര്യൻ, ചൊവ്വ, പി.എസ്.എൽ.വി, അപ്പോളോ പതിനൊന്നും മ്യൂസിയത്തിലൂടെ യഥാർത്ഥ രൂപങ്ങളായി ദർശിക്കാനാകും. കുട്ടികളുമായി സജീവമായി സംവദിക്കുന്ന ഡിജിറ്റൽ പാഠപുസ്തകങ്ങളും, പരീക്ഷണങ്ങൾ വെർച്വലായി ചെയ്യാവുന്ന വെർച്വൽ ലാബും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 20ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നൂതന സംവിധാനങ്ങൾ സ്‌കൂളിന് സമർപ്പിക്കും. 23ന് സ്‌കൂൾ മീഡിയ റൂം ഉദ്ഘാടനം പത്മശ്രീ ഹരേകല ഹജ്ജബ്ബ നിർവ്വഹിക്കും. പ്രിസം പദ്ധതിയുടെ ഭാഗമായാണ് പി.ടി.എ കമ്മറ്റിയും, ഇല്യൂസിയ ലാബും പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്. പിടിഎ നവീകരിച്ച സ്റ്റാഫ് റൂമിന്റെ ഉൽഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവ്വഹിക്കും. ലൂസിയ ലാബ് സിഇഒ നൗഫൽ.പിയും, പിടിഎ പ്രസിഡണ്ട് അഡ്വ.സി.എം ജംഷീറും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *