കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജന്റെ മൈക്ക് തകരാറിലായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പോലിസ്. മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്‌സ് വിഭാഗം റിപ്പോര്‍ട്ടോടു കൂടിയാണ് പോലിസ് അന്വേഷണം അവസാനിപ്പിക്കുന്നത്. പോലിസ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
കഴിഞ്ഞ ദിവസം നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായിരുന്നു. സംഭവത്തിവല്‍ പോലിസ് സ്വമേധയാ കേസെടുത്തു. എന്നാല്‍ എഫ്.ഐ.ആറില്‍ പ്രതിയാരെന്ന് പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കില്‍ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രവര്‍ത്തിച്ചുവെന്നായിരുന്നു എഫ്.ഐ.ആര്‍. കേസില്‍ പരിശോധന മാത്രം മതിയെന്നും തുടര്‍ നടപടികള്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു.
കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റര്‍ വട്ടിയൂര്‍ക്കാവിലെ എസ്.വി സൗണ്ട്‌സ് ഉടമ രജ്ഞിത്തില്‍ നിന്നും മൈക്കും ആംപ്ലിഫയറും കേബിളുകളും പോലിസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയും ചെയ്തതാണ് വിവാദമാകാന്‍ കാരണം. അന്വേഷണം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും ഉടമക്ക് പോലിസ് തിരിച്ചു നല്‍കുകയും ചെയ്തു.